പത്തനംതിട്ടയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ജില്ലയില്‍ 10 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ജില്ലയില്‍ ഇതുവരെ ആകെ 803 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 220 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരുമാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജില്ലയില്‍ ഇതുവരെ ആകെ 803 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 220 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാളാണ് മരിച്ചത്.
ആകെ രോഗമുക്തരായവരുടെ എണ്ണം 358 ആണ്. പത്തനംതിട്ട ജില്ലക്കാരായ 444 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 434 പേര്‍ ജില്ലയിലും 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 164 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 109 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നുപേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 90 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യാശുപത്രികളില്‍ 13 പേരും ജില്ലയില്‍ ആകെ 451 പേര്‍ വിവിധ ആശുപത്രികളിലും ഐസോലേഷനിലാണ്.
ഇന്ന് പുതിയതായി 41 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 2254 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1366 പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തിയ 1,987 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഇന്ന് 377 സാംപിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 17,933 എണ്ണം നെഗറ്റീവായി റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1,735 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതിയ 10 കണ്ടെയ്ന്‍മെന്റ് സോണുകള്‍
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 10 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. വടശേരിക്കര ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, കുന്നന്താനം ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, എട്ട് അരുവാപ്പുലം ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് നാല്, 12, നിരണം ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, റാന്നി പഴവങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ 12, 13, 14 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 18 മുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസറുടെ (ആരോഗ്യം) ശുപാര്‍ശപ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി ബി നൂഹ് പ്രഖ്യാപിച്ചത്.