പത്തനംതിട്ടയില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 17 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇതുവരെ ആകെ 881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 266 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതുപേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 266 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് 17 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 410 ആണ്. പത്തനംതിട്ട ജില്ലക്കാരായ 470 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 462 പേര്‍ ജില്ലയിലും, എട്ടുപേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 171 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 131 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 95 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 33 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യാശുപത്രികളില്‍ 16 പേര്‍ ഐസൊലേഷനിലുണ്ട്. ജില്ലയില്‍ ആകെ 480 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 2,805 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1,143 പേരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തിയ 1,878 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 87 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5,826 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഇന്ന് 713 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 22578 സാംപിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (21) 459 സാംപിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 19,177 എണ്ണം നെഗറ്റീവായി റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1,851 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു.