മലപ്പുറം ജില്ലയില്‍ ഇന്ന് 4,212 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 16.82 ശതമാനം

Update: 2021-05-27 12:58 GMT

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 4,212 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയ്ക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടിപിആര്‍) കുറവുണ്ടായി. ടിപിആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച മാത്രം 4,505 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,33,721 ആയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവരാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ 4,057 പേരാണ് രോഗബാധയുണ്ടായത്. 65 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 65,292 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,658 പേര്‍ ചികില്‍സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,429 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 291 പേരും 180 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,055 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 809 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യജാഗ്രത കൈവിടരുത്: ഡിഎംഒ

മലപ്പുറം ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നത് ആശ്വാസമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആരോഗ്യജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന. രോഗ വ്യാപനം പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.

രോഗ നിര്‍വ്യാപനപ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. അത്യാവശ്യഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവജാഗ്രത പുലര്‍ത്തണം. ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യഭീഷണി മറികടക്കാനാകൂ. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യരോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തുനിന്നുള്ളവര്‍ വിട്ടുനില്‍ക്കണം.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 70

ആലങ്കോട് 15

ആലിപ്പറമ്പ് 27

അമരമ്പലം 106

ആനക്കയം 30

അങ്ങാടിപ്പുറം 22

അരീക്കോട് 31

ആതവനാട് 20

ഊരകം 48

ചാലിയാര്‍ 26

ചീക്കോട് 20

ചേലേമ്പ്ര 21

ചെറിയമുണ്ടം 36

ചെറുകാവ് 34

ചോക്കാട് 37

ചുങ്കത്തറ 31

എടക്കര 37

എടപ്പറ്റ 32

എടപ്പാള്‍ 24

എടരിക്കോട് 05

എടവണ്ണ 32

എടയൂര്‍ 15

ഏലംകുളം 32

ഇരിമ്പിളിയം 28

കാലടി 14

കാളികാവ് 26

കല്‍പകഞ്ചേരി 15

കണ്ണമംഗലം 33

കരുളായി 92

കരുവാരക്കുണ്ട് 51

കാവനൂര്‍ 43

കീഴാറ്റൂര്‍ 22

കീഴുപറമ്പ് 14

കോഡൂര്‍ 16

കൊണ്ടോട്ടി 70

കൂട്ടിലങ്ങാടി 37

കോട്ടക്കല്‍ 61

കുറുവ 29

കുറ്റിപ്പുറം 45

കുഴിമണ്ണ 42

മക്കരപ്പറമ്പ് 52

മലപ്പുറം 129

മമ്പാട് 39

മംഗലം 30

മഞ്ചേരി 114

മങ്കട 19

മാറാക്കര 17

മാറഞ്ചേരി 42

മേലാറ്റൂര്‍ 33

മൂന്നിയൂര്‍ 91

മൂര്‍ക്കനാട് 47

മൂത്തേടം 03

മൊറയൂര്‍ 40

മുതുവല്ലൂര്‍ 40

നന്നമ്പ്ര 18

നന്നംമുക്ക് 12

നിലമ്പൂര്‍ 50

നിറമരുതൂര്‍ 25

ഒതുക്കുങ്ങല്‍ 54

ഒഴൂര്‍ 13

പള്ളിക്കല്‍ 30

പാണ്ടിക്കാട് 44

പരപ്പനങ്ങാടി 85

പറപ്പൂര്‍ 101

പെരിന്തല്‍മണ്ണ 106

പെരുമണ്ണ ക്ലാരി 11

പെരുമ്പടപ്പ് 19

പെരുവള്ളൂര്‍ 48

പൊന്മള 03

പൊന്മുണ്ടം 15

പൊന്നാനി 76

പൂക്കോട്ടൂര്‍ 42

പോരൂര്‍ 52

പോത്തുകല്ല് 15

പുലാമന്തോള്‍ 23

പുളിക്കല്‍ 10

പുല്‍പ്പറ്റ 30

പുറത്തൂര്‍ 50

പുഴക്കാട്ടിരി 16

താനാളൂര്‍ 102

താനൂര്‍ 36

തലക്കാട് 59

തവനൂര്‍ 18

താഴേക്കോട് 68

തേഞ്ഞിപ്പലം 09

തെന്നല 17

തിരുനാവായ 68

തിരുവാലി 20

തൃക്കലങ്ങോട് 48

തൃപ്രങ്ങോട് 27

തുവ്വൂര്‍ 20

തിരൂര്‍ 36

തിരൂരങ്ങാടി 52

ഊര്‍ങ്ങാട്ടിരി 89

വളാഞ്ചേരി 50

വളവന്നൂര്‍ 28

വള്ളിക്കുന്ന് 29

വട്ടംകുളം 26

വാഴക്കാട് 10

വാഴയൂര്‍ 11

വഴിക്കടവ് 56

വെളിയങ്കോട് 32

വേങ്ങര 86

വെട്ടത്തൂര്‍ 35

വെട്ടം 77

വണ്ടൂര്‍ 70

മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 6,71,172 പേര്‍

മലപ്പുറം ജില്ലയില്‍ 6,71,172 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 5,41,364 പേര്‍ക്ക് ഒന്നാം ഡോസും 1,29,808 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,307 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി.

45 വയസിനു മുകളില്‍ പ്രായമുള്ള 4,47,693 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 72,001 പേര്‍ക്ക് രണ്ടാംഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരില്‍ 39,554 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 18,624 പേര്‍ക്ക് ഒന്നാം ഡോസും 16,897 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്.

Tags:    

Similar News