കണ്ണൂര്‍ ജില്ലയില്‍ 432 പേര്‍ക്ക് കൂടി കൊവിഡ്; 385 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10,964 ആയി.
കണ്ണൂര്‍: ജില്ലയില്‍ 432 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 385 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ വിദേശത്തുനിന്നും 11 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10,964 ആയി.
ഇവരില്‍ 196 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6,562 ആയി. കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3,872 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2,820 പേര്‍ വീടുകളിലും ബാക്കി 1,052 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.