പാലക്കാട് ജില്ലയില്‍ ഇന്ന് 464 പേര്‍ക്ക് കൊവിഡ്; 327 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 315 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 141 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഏഴ് പേര്‍, ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.

Update: 2020-11-06 13:28 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 464 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 315 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 141 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഏഴ് പേര്‍, ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.

327 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 6,303 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ചുപേര്‍ കണ്ണൂര്‍, 32 പേര്‍ തൃശ്ശൂര്‍, 20 പേര്‍ കോഴിക്കോട്, 38 പേര്‍ എറണാകുളം, 94 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍ - 43 പേര്‍

പുതുപ്പരിയാരം സ്വദേശികള്‍ - 28 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 21 പേര്‍

ചെര്‍പ്പുളശ്ശേരി സ്വദേശികള്‍- 20 പേര്‍

ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ - 17 പേര്‍

പുതുക്കോട് സ്വദേശികള്‍- 15 പേര്‍

കണ്ണമ്പ്ര സ്വദേശികള്‍- 13 പേര്‍

അകത്തേത്തറ, അനങ്ങനടി സ്വദേശികള്‍- 12 പേര്‍ വീതം

അലനല്ലൂര്‍, കോങ്ങാട്, നെന്മാറ സ്വദേശികള്‍ - 11 പേര്‍ വീതം

മാത്തൂര്‍, ആലത്തൂര്‍ സ്വദേശികള്‍- 10 പേര്‍ വീതം

കേരളശ്ശേരി, കൊപ്പം സ്വദേശികള്‍ - 9 പേര്‍ വീതം

വാണിയംകുളം, പൊല്‍പ്പുള്ളി സ്വദേശികള്‍ - 8 പേര്‍ വീതം

പെരിങ്ങോട്ടുകുറുശ്ശി, പട്ടഞ്ചേരി, കൊടുമ്പ്, അയിലൂര്‍ സ്വദേശികള്‍- 7 പേര്‍ വീതം

പറളി, മണ്ണാര്‍ക്കാട് സ്വദേശികള്‍ - 6 പേര്‍ വീതം

കാരാകുറുശ്ശി, പിരായിരി, അമ്പലപ്പാറ, മരുത റോഡ്, അഗളി, പട്ടാമ്പി, കൊടുവായൂര്‍, എലപ്പുള്ളി, വണ്ടാഴി, മുണ്ടൂര്‍, കുഴല്‍മന്ദം, മലമ്പുഴ സ്വദേശികള്‍ - 5 പേര്‍ വീതം

പല്ലശ്ശന, കടമ്പഴിപ്പുറം, വിളയൂര്‍, കപ്പൂര്‍, മുതുതല, ഓങ്ങല്ലൂര്‍ സ്വദേശികള്‍- 4 പേര്‍ വീതം

തേങ്കുറുശ്ശി, കൊല്ലങ്കോട്, ചിറ്റൂര്‍ - തത്തമംഗലം, മുതലമട, നാഗലശ്ശേരി, കിഴക്കഞ്ചേരി, വല്ലപ്പുഴ, കുമരംപുത്തൂര്‍, പരുതൂര്‍ സ്വദേശികള്‍ - 3 പേര്‍ വീതം

കുലുക്കല്ലൂര്‍, തിരുവേഗപ്പുറ, കോട്ടോപ്പാടം, എലവഞ്ചേരി, വടക്കഞ്ചേരി, കണ്ണാടി, പുതുശ്ശേരി, കുത്തന്നൂര്‍, ആനക്കര, കാവശ്ശേരി, തൃത്താല, ചാലിശ്ശേരി, മേലാര്‍കോട്, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കോട്ടായി, എരിമയൂര്‍ സ്വദേശികള്‍ - 2 പേര്‍ വീതം

ശ്രീകൃഷ്ണപുരം, കരിമ്പ, വെള്ളിനേഴി, തിരുമിറ്റക്കോട്, കൊഴിഞ്ഞാമ്പാറ, ലക്കിടി - പേരൂര്‍, തച്ചമ്പാറ, നെല്ലിയാമ്പതി, പുതുനഗരം, വടകരപ്പതി, പട്ടിത്തറ സ്വദേശികള്‍ - ഒരാള്‍ വീതം

Tags:    

Similar News