കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 4,751 വൈറസ് ബാധിതര്‍; 4,720 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 4,751 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന നിലയിലിലെത്തിയതായും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് 26.57 എന്ന നിലയിലായിരുന്നു. അതേസമയം, നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയുള്പ്പടെ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടെല്ലന്നത് ആശങ്കാജനകമാണ്.
ജില്ലയില്‍ ഇന്ന് 4,587 പേര്‍ക്കാണ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചത്. 78 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെക്കൂടാതെ വിദേശ രാജ്യങ്ങളില്‍നിന്ന് ജില്ലയിലെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 65 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 804 പേരാണ് കൊവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്. എന്നാല്‍, ബുധനാഴ്ച 4,720 പേര് കൂടി രോഗവിമുക്തരായതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,29,231 ആയി.
66,540 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 44,959 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികില്‍സയിലുള്ളത്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,454 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 275 പേരും 177 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്ക്കുകീഴിലുള്ള പ്രത്യേക താമസകേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 943 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ആരോഗ്യജാഗ്രത ഉറപ്പാക്കണം
ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും സംശയമുള്ളവരും പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി പ്രത്യേക പരിശോധനാ ക്യാംപുകള്‍ നടന്നുവരികയാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കുകയെന്നത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി നിറവേറ്റണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര് നഗര്‍ 31
ആലങ്കോട് 14
ആലിപ്പറമ്പ് 101
അമരമ്പലം 64
ആനക്കയം 37
അങ്ങാടിപ്പുറം 58
അരീക്കോട് 30
ആതവനാട് 29
ഊരകം 36
ചാലിയാര്‍ 49
ചീക്കോട് 28
ചേലേമ്പ്ര 22
ചെറിയമുണ്ടം 36
ചെറുകാവ് 100
ചോക്കാട് 80
ചുങ്കത്തറ 34
എടക്കര 17
എടപ്പറ്റ 28
എടപ്പാള്‍ 32
എടരിക്കോട് 73
എടവണ്ണ 35
എടയൂര്‍ 53
ഏലംകുളം 62
ഇരിമ്പിളിയം 30
കാലടി 49
കാളികാവ് 54
കല്പകഞ്ചേരി 23
കണ്ണമംഗലം 35
കരുളായി 06
കരുവാരക്കുണ്ട് 71
കാവനൂര്‍ 66
കീഴാറ്റൂര്‍ 31
കീഴുപറമ്പ് 07
കോഡൂര്‍ 48
കൊണ്ടോട്ടി 68
കൂട്ടിലങ്ങാടി 33
കോട്ടക്കല്‍ 47
കുറുവ 47
കുറ്റിപ്പുറം 58
കുഴിമണ്ണ 64
മക്കരപ്പറമ്പ് 41
മലപ്പുറം 120
മമ്പാട് 82
മംഗലം 22
മഞ്ചേരി 114
മങ്കട 64
മാറാക്കര 48
മാറഞ്ചേരി 44
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 77
മൂര്‍ക്കനാട് 12
മൂത്തേടം 70
മൊറയൂര്‍ 22
മുതുവല്ലൂര്‍ 05
നന്നമ്പ്ര 08
നന്നംമുക്ക് 12
നിലമ്പൂര്‍ 41
നിറമരുതൂര്‍ 40
ഒതുക്കുങ്ങല്‍ 54
ഒഴൂര്‍ 33
പള്ളിക്കല്‍ 50
പാണ്ടിക്കാട് 23
പരപ്പനങ്ങാടി 92
പറപ്പൂര് 23
പെരിന്തല്‍മണ്ണ 74
പെരുമണ്ണ ക്ലാരി 42
പെരുമ്പടപ്പ് 17
പെരുവള്ളൂര്‍ 72
പൊന്മള 10
പൊന്മുണ്ടം 41
പൊന്നാനി 83
പൂക്കോട്ടൂര്‍ 35
പോരൂര്‍ 11
പോത്തുകല്ല് 16
പുലാമന്തോള്‍ 20
പുളിക്കല്‍ 25
പുല്‍പ്പറ്റ 33
പുറത്തൂര്‍ 58
പുഴക്കാട്ടിരി 71
താനാളൂര്‍ 41
താനൂര്‍ 12
തലക്കാട് 27
തവനൂര്‍ 53
താഴേക്കോട് 70
തേഞ്ഞിപ്പലം 09
തെന്നല 40
തിരുനാവായ 36
തിരുവാലി 17
തൃക്കലങ്ങോട് 86
തൃപ്രങ്ങോട് 79
തുവ്വൂര്‍ 27
തിരൂര്‍ 83
തിരൂരങ്ങാടി 72
ഊര്‍ങ്ങാട്ടിരി 30
വളാഞ്ചേരി 72
വളവന്നൂര്‍ 44
വള്ളിക്കുന്ന് 62
വട്ടംകുളം 36
വാഴക്കാട് 23
വാഴയൂര്‍ 16
വഴിക്കടവ് 46
വെളിയങ്കോട് 20
വേങ്ങര 81
വെട്ടത്തൂര്‍ 66
വെട്ടം 21
വണ്ടൂര്‍ 75