കൊവിഡ്: കോട്ടയം ജില്ലയില്‍ 11 പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളിലായി 496 രോഗികള്‍

ആദ്യഘട്ടത്തില്‍ 55 സ്ഥാപനങ്ങളും രണ്ടാംഘട്ടത്തില്‍ 34 സ്ഥാപനങ്ങളുമാണ് സിഎഫ്എല്‍ടിസികളാക്കുന്നതിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുള്ളത്.

Update: 2020-08-04 07:46 GMT

കോട്ടയം: ജില്ലയിലെ 571 കൊവിഡ് രോഗികളില്‍ 491 പേരും കഴിയുന്നത് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളില്‍ (സിഎഫ്എല്‍ടിസി). നിലവില്‍ 11 സിഎഫ്എല്‍ടിസികളിലാണ് രോഗികളുള്ളത്. ശേഷിക്കുന്ന 80 പേര്‍ മാത്രമാണ് കോട്ടയത്തെയും മറ്റു ജില്ലകളിലെയും ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.

കോട്ടയം മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍-57, പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്-52, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളേജ് മെന്‍സ് ഹോസ്റ്റല്‍-60, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് വിമന്‍സ് ഹോസ്റ്റല്‍-71, അകലക്കുന്നം കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് -48, നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് ഹോസ്റ്റല്‍ -52, കുറിച്ചി നാഷനല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് -40, ചങ്ങനാശ്ശേരി കുരിശുംമൂട് മീഡിയ വില്ലേജ് ഹോസ്റ്റല്‍ -70, ഉഴവൂര്‍ കെആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പുതിയ ബ്ലോക്ക്-20, ഗുഡ് ഷെപ്പേഡ് പബ്ലിക് സ്‌കൂള്‍ തെങ്ങണ-5, ഗവണ്‍മെന്റ് ഐടിഐ പെരുവ-16 എന്നിങ്ങനെയാണ് വിവിധ സിഎഫ്എല്‍ടിസികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം.

നിലവില്‍ ആകെ 998 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമുള്ള ഈ കേന്ദ്രങ്ങളുടെ പരമാവധി ശേഷി 1161 ആണ്. കാഞ്ഞിരപ്പള്ളി കപ്പാട് ബെനഡിക്ടന്‍ ആശ്രമം, കടനാട് താബോര്‍ ധ്യാനകേന്ദ്രം എന്നിവിടങ്ങളിലെ സിഎഫ്എല്‍ടിസികളും സജ്ജമാണ്. രണ്ടിടത്തുമായി 200 പേരെ പ്രവേശിപ്പിക്കാനാകും. ചൂണ്ടിച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളജിലെ സെന്റ് മേരീസ് ഹോസ്റ്റല്‍, കുടവെച്ചൂര്‍ സെന്റ് അല്‍ഫോന്‍സാ പാരിഷ് ഹാള്‍, മണര്‍കാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം, കടുത്തുരുത്തി ഗവണ്‍മെന്റ് പോളി ടെക്‌നിക്ക്, കൈപ്പുഴ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് എന്നീ കേന്ദ്രങ്ങളും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

ഈ അഞ്ചു കേന്ദ്രങ്ങളില്‍ മാത്രം 590 പേരെ താമസിപ്പിക്കാനാവും. സജ്ജമായ 18 കേന്ദ്രങ്ങളില്‍ ആകെ 1591 രോഗികള്‍ക്കു വേണ്ട സൗകര്യങ്ങളുണ്ട്. ഇതിന്റെ മൂന്നിലൊന്ന് കിടക്കകളില്‍ മാത്രമാണ് ഇപ്പോള്‍ രോഗികളുള്ളത്. ആദ്യഘട്ടത്തില്‍ 55 സ്ഥാപനങ്ങളും രണ്ടാംഘട്ടത്തില്‍ 34 സ്ഥാപനങ്ങളുമാണ് സിഎഫ്എല്‍ടിസികളാക്കുന്നതിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി സജ്ജീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു. 

Tags:    

Similar News