കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 437 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് സ്ഥിരീകരിച്ചത്. 140 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസിലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം, അന്തര്‍സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര- 27, പള്ളിപ്പുറം- 23, അയ്യമ്പുഴ- 21, പള്ളുരുത്തി- 20, ഒക്കല്‍- 19, വടക്കേക്കര- 18, തൃപ്പൂണിത്തുറ- 16, കിഴക്കമ്പലം- 15, മൂവാറ്റുപുഴ-14, വാഴക്കുളം-12, വേങ്ങൂര്‍-12, കാഞ്ഞൂര്‍-11, കുട്ടമ്പുഴ- 11, കടവന്ത്ര- 10, കോതമംഗലം-10, കളമശ്ശേരി- 9, കോട്ടുവള്ളി- 9, നെല്ലിക്കുഴി- 9, പെരുമ്പാവൂര്‍- 9, ഫോര്‍ട്ട് കൊച്ചി- 9, കാലടി- 8, ചേരാനല്ലൂര്‍- 8, നോര്‍ത്ത് പറവൂര്‍- 8,എറണാകുളം 7,കീരംപാറ 7,കുമ്പളം 7,ചേന്ദമംഗലം 7,ഞാറക്കല്‍ 7,പാലാരിവട്ടം 7,പിറവം 7,രായമംഗലം 7,അങ്കമാലി 6,ആലുവ 6,കുന്നത്തുനാട് 6,കുമ്പളങ്ങി 6,ചിറ്റാറ്റുകര 6 , പായിപ്ര 6,വടവുകോട് 6,ആവോലി 5,ഇടപ്പള്ളി 5,ഉദയംപേരൂര്‍ 5,എറണാകുളം സൗത്ത് 5,എളമക്കര 5,മുണ്ടംവേലി 5,മൂക്കന്നൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
എളംകുന്നപ്പുഴ, ഏഴിക്കര, കോട്ടപ്പടി, തോപ്പുംപടി, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മരട്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, ആയവന, ആലങ്ങാട്, എറണാകുളം നോര്‍ത്ത്, ഏലൂര്‍, കൂവപ്പടി, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, നായരമ്പലം, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, വരാപ്പുഴ, വെങ്ങോല, ആമ്പല്ലൂര്‍, ആരക്കുഴ, എടത്തല, ഐക്കാരനാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കറുകുറ്റി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചെല്ലാനം, തമ്മനം, തേവര, പാറക്കടവ്, മഴുവന്നൂര്‍, മാറാടി, വടുതല, വൈറ്റില, അശമന്നൂര്‍, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയല്‍, എടവനക്കാട്, എളംകുളം, കലൂര്‍, കവളങ്ങാട്, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, തുറവൂര്‍, പിണ്ടിമന, പൂണിത്തുറ, പോത്താനിക്കാട്, രാമമംഗലം, വാരപ്പെട്ടി, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 499 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1170 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 2170 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27826 ആണ്. ഇതില്‍ 27119 പേര്‍ വീടുകളിലും 15 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 692 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 138 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8342 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 89,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 23,പി വി എസ് 59,ജി എച്ച് മൂവാറ്റുപുഴ20,ഡി എച്ച് ആലുവ8,പറവൂര്‍ താലൂക്ക് ആശുപത്രി 9,സഞ്ജീവനി 43,സ്വകാര്യ ആശുപത്രികള്‍ 495,എഫ് എല്‍ റ്റി സികള്‍ 268,എസ് എല്‍ റ്റി സി കള്‍380,വീടുകള്‍ 6357 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിന്നായി 6653 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.