എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ്; 845 പേര്‍ക്ക് രോഗമുക്തി
161 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 471 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെയാണ്. 161 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശം, അന്തര്‍സംസ്ഥാനം എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്.
തൃക്കാക്കര - 31, എളംകുന്നപ്പുഴ- 23, തുറവൂര്‍-22, എടത്തല-19, കാഞ്ഞൂര്‍-16, കോട്ടപ്പടി-16, മരട് -16, വൈറ്റില -16, തൃപ്പൂണിത്തുറ -15, എടവനക്കാട് -14, രായമംഗലം- 13, കൂവപ്പടി- 12, ഫോര്‍ട്ട്‌കൊച്ചി-12, മട്ടാഞ്ചേരി-12, അങ്കമാലി-11, ഉദയംപേരൂര്‍- 11, കോതമംഗലം- 11, പെരുമ്പാവൂര്‍ -11,ഏലൂര്‍-10,ചൂര്‍ണ്ണിക്കര- 10, വടക്കേക്കര-10, വാഴക്കുളം-10, പള്ളുരുത്തി-9, പിണ്ടിമന-9, മണീട് -9, വേങ്ങൂര്‍ -9, കുന്നുകര-8, കോട്ടുവള്ളി-8, ചെല്ലാനം-8, ചേന്ദമംഗലം-8, നെല്ലിക്കുഴി-8, പായിപ്ര-8, ഞാറക്കല്‍ -7, നോര്‍ത്തുപറവൂര്‍-7, പാലാരിവട്ടം-7, വെങ്ങോല-7, കടുങ്ങല്ലൂര്‍- 6,തമ്മനം-6,തോപ്പുംപടി-6,നെടുമ്പാശ്ശേരി -6, മഞ്ഞള്ളൂര്‍ -6, മൂവാറ്റുപുഴ-6, അയ്യമ്പുഴ - 5,ഇടപ്പള്ളി- 5,കളമശ്ശേരി-5,കീഴ്മാട്-5,കുട്ടമ്പുഴ -5,മഞ്ഞപ്ര-5,വടവുകോട് -5, അന്തര്‍സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ആലുവ, ആവോലി, എറണാകുളം സൗത്ത്, കലൂര്‍, കവളങ്ങാട്, കുന്നത്തുനാട്, കൂത്താട്ടുകുളം, പാലക്കുഴ, പിറവം, പോണേക്കര, മുണ്ടംവേലി, വെണ്ണല, എറണാകുളം നോര്‍ത്ത്, എളംകുളം, കരുവേലിപ്പടി, ചേരാനല്ലൂര്‍, മുടക്കുഴ, മുളവുകാട്, വടുതല, വാളകം, അശമന്നൂര്‍, ആയവന, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, എളമക്കര, ഐക്കാരനാട്, കടവന്ത്ര, കറുകുറ്റി, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കുമ്പളങ്ങി, ചെങ്ങമനാട്, തിരുവാണിയൂര്‍, നായരമ്പലം, പാറക്കടവ്, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, വരാപ്പുഴ, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ഒക്കല്‍, കരുമാലൂര്‍, കാലടി, കീരംപാറ, കുമ്പളം, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചോറ്റാനിക്കര, തേവര, പച്ചാളം, പനമ്പള്ളി നഗര്‍, പുത്തന്‍വേലിക്കര, പൂണിത്തുറ, പെരുമ്പടപ്പ്, മാറാടി, മൂക്കന്നൂര്‍, രാമമംഗലം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 845 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1,889 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 679 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29405 ആണ്. ഇതില്‍ 28089 പേര്‍ വീടുകളിലും 50 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 154 പേരെ ആശുപത്രിയിലും എഫ് എല്‍ടിസിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍ടിസികളില്‍നിന്ന് 106 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11202 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 205, പിവിഎസ് - 47, ജിഎച്ച് മൂവാറ്റുപുഴ- 9, ഡിഎച്ച് ആലുവ-6, പറവൂര്‍ താലൂക്ക് ആശുപത്രി- 3, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10, സഞ്ജീവനി - 40, സ്വകാര്യാശുപത്രികള്‍ - 691, എഫ്എല്‍ടിസികള്‍ -1,094, എസ്എല്‍ടിസികള്‍-129, വീടുകള്‍- 8324 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍നിന്നായി 4,789 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.