കോട്ടയം ജില്ലയില്‍ ഇന്ന് 822 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 15.92 ശതമാനം
കോട്ടയം: ജില്ലയില്‍ 822 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതുതായി 5,163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 15.92 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 326 പുരുഷന്മാരും 384 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 802 പേര് രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,84,282 പേര് കൊവിഡ് ബാധിതരായി. 1,76,115 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35,727 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
പനച്ചിക്കാട്86
കോട്ടയം 76
മാടപ്പള്ളി 59
തൃക്കൊടിത്താനം 34
കൂട്ടിക്കല്‍ 31
വാഴപ്പള്ളി,ചങ്ങനാശേരി, മണിമല26
കുറിച്ചി 23
ഏറ്റുമാനൂര്‍ 22
പാമ്പാടി, അകലക്കുന്നം 18
അയര്‍ക്കുന്നം, കൂരോപ്പട 15
കാഞ്ഞിരപ്പള്ളി, മുത്തോലി 14
കങ്ങഴ 13
എരുമേലി, കടുത്തുരുത്തി 12
വൈക്കം, വാകത്താനം, കുമരകം 11
അയ്മനം, രാമപുരം, വെള്ളാവൂര്‍10
ചിറക്കടവ്, പാലാ 9
ടി.വി പുരം, വെള്ളൂര്‍, തലയോലപ്പറമ്പ്, വിജയപുരം, അതിരമ്പുഴ, പള്ളിക്കത്തോട്, മറവന്തുരുത്ത് 8
ഈരാറ്റുപേട്ട, മുണ്ടക്കയം, തിരുവാര്‍പ്പ്, മുളക്കുളം, പായിപ്പാട് 7
പൂഞ്ഞാര്‍, കാണക്കാരി, നീണ്ടൂര്‍, ഉദയനാപുരം 6
കരൂര്‍, മണര്‍കാട്, വാഴൂര്‍ 5
മീനച്ചില്‍, മീനടം, കൊഴുവനാല്‍, തീക്കോയി, മരങ്ങാട്ടുപിള്ളി, തലപ്പലം, തലയാഴം, കറുകച്ചാല്‍, മാഞ്ഞൂര്‍, ആര്‍പ്പൂക്കര, പാറത്തോട്, ചെമ്പ് 4
കടനാട്, വെളിയന്നൂര്‍, ഭരണങ്ങാനം 3
പുതുപ്പള്ളി, ഉഴവൂര്‍, തിടനാട്, മൂന്നിലവ്, കല്ലറ 2
മേലുകാവ്,കടപ്ലാമറ്റം,എലിക്കുളം, കിടങ്ങൂര്‍ 1