കോട്ടയം ജില്ലയില്‍ ഇന്ന് 891 പേര്‍ക്ക് കൊവിഡ്; ചികില്‍സയിലുള്ളത് 7,878 രോഗികള്‍
കോട്ടയം: ജില്ലയില്‍ 891 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 6,268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.21 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 375 പുരുഷന്മാരും 417 സ്ത്രീകളും 99 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,310 പേര് രോഗമുക്തരായി. 7,878 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,81,263 പേര് കൊവിഡ് ബാധിതരായി. 1,72,358 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37,896 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 122
തൃക്കൊടിത്താനം 40
അതിരമ്പുഴ 34
പനച്ചിക്കാട്, മാടപ്പള്ളി 33
ചങ്ങനാശേരി 30
ചിറക്കടവ്, ഈരാറ്റുപേട്ട28
ഏറ്റുമാനൂര്‍ 27
കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി26
കങ്ങഴ 24
രാമപുരം 23
കടുത്തുരുത്തി 20
കുറിച്ചി, മുണ്ടക്കയം 18
പാമ്പാടി, കരൂര്‍, എരുമേലി 16
പാലാ 15
വൈക്കം, തലയോലപ്പറമ്പ്, പായിപ്പാട് 14
പാറത്തോട്, വെള്ളൂര്‍, കൂട്ടിക്കല്‍, കടനാട്, മുത്തോലി 12
ടി.വി പുരം 11
മാഞ്ഞൂര്‍ 10
വാകത്താനം, ഭരണങ്ങാനം 9
മീനച്ചില്‍, മേലുകാവ്, ആര്‍പ്പൂക്കര 8
വെച്ചൂര്‍, ഉഴവൂര്‍ 7
വെളിയന്നൂര്‍, കറുകച്ചാല്‍, പള്ളിക്കത്തോട്, കാണക്കാരി, മണര്‍കാട് 6
വിജയപുരം, വാഴൂര്‍, അയര്‍ക്കുന്നം, അയ്മനം 5
വെള്ളാവൂര്‍, നീണ്ടൂര്‍, പൂഞ്ഞാര്‍, പുതുപ്പള്ളി, കൂരോപ്പട, മീനടം 4
മുളക്കുളം, മരങ്ങാട്ടുപിള്ളി, ചെമ്പ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, മണിമല, തലയാഴം, എലിക്കുളം 3
കടപ്ലാമറ്റം, കൊഴുവനാല്‍, തിടനാട്, കുമരകം, തിരുവാര്‍പ്പ്, ഉദയനാപുരം 2
തലപ്പലം, കുറവിലങ്ങാട്, നെടുംകുന്നം, മറവന്തുരുത്ത്, കിടങ്ങൂര്‍, കല്ലറ 1