കൊവിഡ്: ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 രോഗികള്‍

ഐസൊലേഷനിലുള്ളവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. വീട്ടിലെ അംഗങ്ങള്‍ കൊവിഡ് വാക്സിനേഷന്‍ നടത്തിയവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാവാതെ ജാഗ്രത കാട്ടണം.പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് റീഡിംഗുകള്‍ എഴുതി സൂക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ്ങ് 94 ശതമാനത്തില്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം

Update: 2021-04-23 11:34 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികളാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപയോഗിക്കാന്‍ ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രോഗമുക്തി നേടാനാവും. എന്നാല്‍ ഹോം ഐസോലേഷനില്‍ കഴിയുന്നവര്‍ ജാഗ്രതയോടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.

ഐസൊലേഷനിലുള്ളവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റാരും കൈകാര്യം ചെയ്യരുത്. രോഗിക്ക് എന്തെങ്കിലും സഹായം നല്‍കേണ്ട സാഹചര്യങ്ങളില്‍ രോഗിയും സഹായിയും ശരിയായി മാസ്‌ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യുക. ദിവസവും മുറി വൃത്തിയാക്കണം. കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ സാനിറ്റൈസ് ചെയ്യണം. വ്സത്രങ്ങള്‍ ശുചിമുറിയില്‍ തന്നെ സ്വയം കഴുകുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത.്‌വീട്ടിലെ അംഗങ്ങള്‍ കൊവിഡ് വാക്സിനേഷന്‍ നടത്തിയവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാവാതെ ജാഗ്രത കാട്ടണം. രോഗി കൃത്യസമയത്ത് ആഹാരം കഴിക്കണം.

ധാരളം വെള്ളം കുടിക്കണം. മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. നല്‍കിയിട്ടുള്ള മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കൃത്യമായി കഴിക്കുക.മുറിക്കുള്ളില്‍ കഴിയുമ്പോള്‍ മനസ്സ് ശാന്തമായി സൂക്ഷിക്കുക. ഫോണിലൂടെ ബന്ധുക്കല്‍ സുഹൃത്തുക്കള്‍ എന്നിവരോട് സംസാരിക്കുക. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് റീഡിംഗുകള്‍ എഴുതി സൂക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ്ങ് 94 ശതമാനത്തില്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും നിന്നുള്ള സ്രവത്തിലൂം രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം എന്നിവയുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച ശേഷം ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറാകേണ്ടതാണ്. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552050 നമ്പറുകളില്‍ ബന്ധപ്പെടാമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags:    

Similar News