കൊവിഡ്: ചേര്‍ത്തല താലൂക്കിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

ചേര്‍ത്തല താലൂക്കിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു

Update: 2020-07-28 16:18 GMT

ആലപ്പുഴ : കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.തൈക്കാട്ടുശ്ശേരി, പെരുമ്പളം, കഞ്ഞിക്കുഴി, പാണാവള്ളി, തുടങ്ങിയ ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണമായും, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ 5, 21 ഒഴികെയുള്ള എല്ലാ വാര്‍ഡുകളും, മുഹമ്മ ഗ്രാമപഞ്ചായത്തിലെ 15 ഒഴികെയുള്ള എല്ലാ വാര്‍ഡുകളും,ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ 14 ഒഴികെയുള്ള എല്ലാ വാര്‍ഡുകളും , വയലാര്‍ ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡ്ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ഈ സ്ഥലങ്ങളില്‍ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്നുള്ള ജില്ല മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ചേര്‍ത്തല താലൂക്കിലെ ഈ പ്രദേശങ്ങളില്‍ ഒഴിച്ച് ബാക്കി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തുടരുമെന്നും കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News