കൊവിഡ്: ആലപ്പുഴയില്‍ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ചു

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി

Update: 2020-07-23 08:21 GMT

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ മൈക്രോ ഫിനാന്‍സ് ,ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടികമ്പനികള്‍ തുടങ്ങിയവയുടെ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

Tags:    

Similar News