കൊവിഡ് നിയന്ത്രണം:ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ കൂടി പൂര്‍ണമായും അടച്ചു
ചേപ്പാട്, എഴുപുന്ന, ബുധനൂര്‍, പുന്നപ്ര വടക്ക് പഞ്ചായത്തുകള്‍ കൂടിയാണ് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണാക്കിയത്
ആലപ്പുഴ : കൊവിഡ് രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ നാലു പഞ്ചായത്തുകള്‍ കൂടി അടച്ചു.ചേപ്പാട്, എഴുപുന്ന, ബുധനൂര്‍, പുന്നപ്ര വടക്ക് പഞ്ചായത്തുകള്‍ കൂടിയാണ് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണാക്കിയത്. തകഴി വാര്‍ഡ് 5,9,10,11,12,14, നൂറനാട് വാര്‍ഡ് 15, പുറക്കാട് വാര്‍ഡ് 4, തലവടി വാര്‍ഡ് 10 മണലേല്‍ കോളനി പ്രദേശം, ചെറിയനാട് വാര്‍ഡ് 9 ഞാഞുക്കാട് പട്ടന്റെ അയ്യത്തു കോളനി പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണാക്കി.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
തൃക്കുന്നപ്പുഴ വാര്‍ഡ് 16, തഴക്കര വാര്‍ഡ് 12 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
വഴിയോര കച്ചവടങ്ങളും തട്ടുകടകളിലുള്ള ഭക്ഷണ വില്‍പനയും നിരോധിച്ചു
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വഴിയോര കച്ചവടങ്ങളും തട്ടുകടകളിലുള്ള ഭക്ഷണ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.