കൊവിഡ് : നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഹോം ക്വാറന്റൈന്‍ കുട്ടനാട്ടില്‍ അനുവദിക്കില്ലെന്ന് ആലപ്പുഴ ജില്ല കലക്ടര്‍
പ്രളയ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടനാട്ടില്‍ ഇനി മുതല്‍ ഹോം ക്വാറന്റൈ വേണ്ടെന്ന് തീരുമാനിച്ചത്. നിലവില്‍ കുട്ടനാട്ടില്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്രവ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. പോസിറ്റീവ് ആകുന്നവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും.സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവിടേക്ക് വരുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ഇവര്‍ക്കാവശ്യമായ ക്വാറന്റൈന്‍ സൗകര്യം ജില്ല ഭരണകൂടം ഒരുക്കി നല്‍കും
ആലപ്പുഴ: കുട്ടനാട്ടില്‍ കൊവിഡ് രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം. വിദേശത്തുനിന്ന് മടങ്ങിവരുന്നവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്കും ഇനിമുതല്‍ ഹോം ക്വാറന്റൈന്‍ കുട്ടനാട്ടില്‍ അനുവദിക്കില്ലെന്ന തീരുമാനവും കര്‍ശനമായി നടപ്പാക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രളയ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടനാട്ടില്‍ ഇനി മുതല്‍ ഹോം ക്വാറന്റൈ വേണ്ടെന്ന് തീരുമാനിച്ചത്. നിലവില്‍ കുട്ടനാട്ടില്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്രവ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. പോസിറ്റീവ് ആകുന്നവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും.
സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവിടേക്ക് വരുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ഇവര്‍ക്കാവശ്യമായ ക്വാറന്റൈന്‍ സൗകര്യം ജില്ല ഭരണകൂടം ഒരുക്കി നല്‍കും.ഇനിയൊരു പോസിറ്റീവ് കേസ് ഉണ്ടാകാതിരിക്കാന്‍ കുട്ടനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. വാര്‍ഡ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഫേസ് മാസ്‌ക്ക് ധരിക്കണം. അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റുകള്‍, സ്രവ പരിശോധന എന്നിവ പ്രതിദിനം ആയിരം വീതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ കൊവിഡ് പരിശോധന നടത്തുന്നതിനായി ജില്ലയില്‍ രണ്ട് മൊബൈല്‍ ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കും. ഇതോടെ ജില്ലയില്‍ ഒമ്പത് മൊബൈല്‍ ആംബുലന്‍സുകള്‍ ആണ് ഉണ്ടാവുക. കൂടുതല്‍ കിയോസ്‌കുകളും ജില്ലയില്‍ സജ്ജമാക്കും. ജില്ലയിലെ കൂടുതല്‍ സിഎഫ്എല്‍റ്റിസികളില്‍ ജീവനക്കാരെ ഉടന്‍ നിയോഗിക്കാനും നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എഡിഎം ജെ മോബി, ഡെപ്യൂട്ടി കലക്ടര്‍ ആശാ സി എബ്രഹാം, ഡിഎംഒ. ഡോ.എല്‍ അനിതാകുമാരി, പഞ്ചായത്ത് ഉപഡയറക്ടര്‍ ശ്രീകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.