കൊവിഡ്: ആലപ്പുഴ കാവാലത്ത് ഒമ്പത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍
കാവാലം ഗ്രാമപ്പഞ്ചായത്തിലെ 1, 2, 3, 4, 5, 6, 7, 8, 9 വാര്‍ഡുകള്‍,അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 16, കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 11 എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായത്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കാവാലം ഗ്രാമപ്പഞ്ചായത്തിലെ 1, 2, 3, 4, 5, 6, 7, 8, 9 വാര്‍ഡുകള്‍,അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 16, കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 11 എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായത്.
ഈ പ്രദേശങ്ങളില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുകയും രോഗവ്യാപനം തടയുന്നതിനായി ഈ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്.കണ്ടെയിന്‍മെന്റ് സോണിലുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 260 പ്രകാരവും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.