കൊവിഡ്: ആലപ്പുഴയില്‍ കുടുതല്‍ മേഖലകള്‍ കണ്ടെയ്മന്‍മെന്റ് സോണ്‍; ആരില്‍ നിന്നും ആര്‍ക്കും രോഗം വരാമെന്ന് ആരോഗ്യ വകുപ്പ്
വീയപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 12, 13, വാര്‍ഡ് 11,17 എന്നിവയുടെ സ്‌കൂട്ടര്‍ ഫാക്ടറി റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങള്‍, ചെറിയനാട് വാര്‍ഡ് 8 എന്നീ വാര്‍ഡ്, പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ആലപ്പുഴ: കൊവിഡ് രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മന്റ് സോണായി പ്രഖ്യാപിച്ചു.വീയപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 12, 13, വാര്‍ഡ് 11,17 എന്നിവയുടെ സ്‌കൂട്ടര്‍ ഫാക്ടറി റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങള്‍, ചെറിയനാട് വാര്‍ഡ് 8 എന്നീ വാര്‍ഡ്, പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. അതേ സമയംആരില്‍ നിന്നും ആര്‍ക്കും രോഗം വരാമെന്നും ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
സമ്പര്‍ക്കം വഴിയുളള രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ ഒഴിച്ചു കൂടാനാവാത്ത കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുക്കാവൂ എന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. മാറ്റിവയ്ക്കാവുന്ന ആഘോഷങ്ങള്‍ മാറ്റിവയ്ക്കണം. ഓരോ വ്യക്തിയും പരമാവധി കുറച്ചാളുകളുമായേ ഇടപെടുന്നുളളു എന്ന് സ്വയം ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം സ്രവ പരിശോധന നടത്തിയവര്‍ രോഗമില്ലെന്ന് ഉറപ്പ് ലഭിച്ചതിനു ശേഷമേ മറ്റുളളവരുമായി ഇടപെടാവൂ എന്നും ഡിഎംഒ അറിയിച്ചു.