കൊവിഡ്: ആലപ്പുഴ പട്ടണക്കാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍

പട്ടണക്കാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 15, വയലാര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 18,22, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാര്‍ഡ് 12, അരൂക്കുറ്റി പഞ്ചായത്തിലെ വാര്‍ഡ് 7, കഞ്ഞിക്കുഴി പഞ്ചായത്തിലെ വാര്‍ഡ് 18 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Update: 2020-08-07 09:19 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 15, വയലാര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 18,22, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാര്‍ഡ് 12, അരൂക്കുറ്റി പഞ്ചായത്തിലെ വാര്‍ഡ് 7, കഞ്ഞിക്കുഴി പഞ്ചായത്തിലെ വാര്‍ഡ് 18 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

ഈ വാര്‍ഡുകളില്‍ കൊവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ ഉള്ളതായുള്ള മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. അതേ സമയം രോഗവ്യാപനം നിയന്ത്രണവിധേയമായതായുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴയിലെ വാര്‍ഡ് 12, തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് അഞ്ച് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി 

Tags:    

Similar News