കൊവിഡ്: ആലപ്പുഴയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പാണ്ടനാട് പഞ്ചായത്ത് വാര്‍ഡ് 13, മാന്നാര്‍ പഞ്ചായത്ത് വാര്‍ഡ് 3, മണ്ണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 7 - (എഴാം വാര്‍ഡില്‍ അമ്പനാകുളങ്ങര ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് - പടിഞ്ഞാറേ കോളാഭാഗത്ത് നിന്നും തെക്കോട്ട് തമ്പകച്ചുവട് യു പി സ്‌കൂളിന് വടക്ക് വശം) ആലപ്പുഴ നഗരസഭ വാര്‍ഡ് കുതിരപന്തി (38) (മുട്ടത്ത്പറമ്പ് ഭാഗം, പാലച്ചുവട് ഭാഗം മാത്രം ) തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

Update: 2020-08-18 09:27 GMT

ആലപ്പുഴ :കൊവിഡ് രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാണ്ടനാട് പഞ്ചായത്ത് വാര്‍ഡ് 13, മാന്നാര്‍ പഞ്ചായത്ത് വാര്‍ഡ് 3, മണ്ണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 7 - (എഴാം വാര്‍ഡില്‍ അമ്പനാകുളങ്ങര ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് - പടിഞ്ഞാറേ കോളാഭാഗത്ത് നിന്നും തെക്കോട്ട് തമ്പകച്ചുവട് യു പി സ്‌കൂളിന് വടക്ക് വശം) ആലപ്പുഴ നഗരസഭ വാര്‍ഡ് കുതിരപന്തി (38) (മുട്ടത്ത്പറമ്പ് ഭാഗം, പാലച്ചുവട് ഭാഗം മാത്രം ) തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

ഈ വാര്‍ഡുകളില്‍ കൊവിഡ് പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രൈമറി സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. അതേ സമയം രോഗവ്യാപനം നിയന്ത്രണമായതിനെ തുടര്‍ന്ന് തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് 4,10,11, 16,18,21, എഴുപുന്ന പഞ്ചായത്ത് വാര്‍ഡ് 10, കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് ഒന്ന്, ചേര്‍ത്തല നഗരസഭ വാര്‍ഡ് 24, പെരുമ്പളം പഞ്ചായത്ത് വാര്‍ഡ് 9, ആലപ്പുഴ നഗരസഭ വാര്‍ഡ് 46 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.ഈ പ്രദേശങ്ങളില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. 

Tags:    

Similar News