കൊവിഡ്: ആലപ്പുഴയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 4, 23 വാര്‍ഡുകള്‍, പള്ളിപ്പാട് പഞ്ചായത്തിലെ വാര്‍ഡ് 10, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 17 എന്നീ പ്രദേശങ്ങള്‍ കൂടിയാണ് പുതുതായി കണ്ടൈയ്‌മെന്റ് സോണാക്കി ജില്ല കലക്ടര്‍ ഉത്തരവിട്ടത്
ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകളാക്കി. മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 4, 23 വാര്‍ഡുകള്‍, പള്ളിപ്പാട് പഞ്ചായത്തിലെ വാര്‍ഡ് 10, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 17 എന്നീ പ്രദേശങ്ങള്‍ കൂടിയാണ് പുതുതായി കണ്ടൈയ്‌മെന്റ് സോണാക്കി ജില്ല കലക്ടര്‍ ഉത്തരവിട്ടത്. ഈ വാര്‍ഡുകളില്‍ രോഗ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്റെ ഭാഗമായാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയത്.
ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ്് സോണില്‍ നിന്നും ഒഴിവാക്കിയും ഉത്തരവായി. വെണ്‍മണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 8 ലെ രോഗവ്യാപന സാധ്യത നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ലംഘിക്കന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.