കൊവിഡ്: ആലപ്പുഴ നഗരസഭയിലെ പാലസ്,കളപ്പുര വാര്‍ഡുകളിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ഈ വാര്‍ഡുകളിലെ ഒരേ വീട്ടിലെ ഒന്നിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവിടുത്തെ റസിഡന്‍ഷ്യല്‍ ഏരിയ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു

Update: 2020-07-22 15:31 GMT
കൊവിഡ്: ആലപ്പുഴ നഗരസഭയിലെ പാലസ്,കളപ്പുര വാര്‍ഡുകളിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ നഗരസഭയിലെ വാര്‍ഡ് -13 (പാലസ് വാര്‍ഡ്),വാര്‍ഡ് -51 (കളപ്പുര) എന്നീ വാര്‍ഡുകളിലെ റസിഡന്‍ഷ്യല്‍ ഏരിയകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ വാര്‍ഡുകളിലെ ഒരേ വീട്ടിലെ ഒന്നിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവിടുത്തെ റസിഡന്‍ഷ്യല്‍ ഏരിയ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട റസിഡന്‍ഷ്യല്‍ ഏരിയ നിര്‍ണയിക്കുന്നതിന് അതത് വാര്‍ഡ് തല ജാഗ്രതാ സമിതികളെ ചുമതലപ്പെടുത്തി. 

Tags:    

Similar News