ആലപ്പുഴയില്‍ ആറു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 21 വാര്‍ഡുകള്‍, പുന്നപ്ര നോര്‍ത്ത് പഞ്ചായത്തിലെ 2, 15 വാര്‍ഡുകള്‍, ആലപ്പുഴ നഗരസഭയിലെ 1, 16 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായത്

Update: 2020-08-06 10:19 GMT

ആലപ്പുഴ: കൊവി രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 6 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ്് സോണായി പ്രഖ്യാപിച്ചു. ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 21 വാര്‍ഡുകള്‍, പുന്നപ്ര നോര്‍ത്ത് പഞ്ചായത്തിലെ 2, 15 വാര്‍ഡുകള്‍, ആലപ്പുഴ നഗരസഭയിലെ 1, 16 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായത്. കണ്ടെയ്ന്‍മെന്റ്് സോണുകളില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രോഗ വ്യാപനം നിയന്ത്രണ വിധേയമായതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ആലപ്പുഴ നഗരസഭ വാര്‍ഡ് 51, ചേര്‍ത്തല നഗരസഭ വാര്‍ഡ് 27, 30, തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 05, 21, എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. തുറവൂര്‍ പഞ്ചായത്തിലെ 9, 10, 11 വാര്‍ഡുകള്‍ ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. , എഴുപുന്ന പഞ്ചായത്തില്‍ 1 മുതല്‍ 15 വരെയുള്ള വാര്‍ഡുകളില്‍ 10 ാം വാര്‍ഡ് ഒഴികെ ഉള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News