കൊവിഡ്: ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ പഞ്ചായത്തും അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 2, 18 വാര്‍ഡ് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കൊവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് പഞ്ചായത്തിലെ 1, 2, 18 വാര്‍ഡുകളിലെ നിരവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്‌മെന്റ സോണ്‍ ആക്കുന്നതിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്

Update: 2020-07-17 15:43 GMT

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 2, 18 വാര്‍ഡ് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കൊവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് പഞ്ചായത്തിലെ 1, 2, 18 വാര്‍ഡുകളിലെ നിരവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്‌മെന്റ സോണ്‍ ആക്കുന്നതിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. അവശ്യ,ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പിഡിഎസ്) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പിന്റയും ആരോഗ്യ വിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കേണ്ടതാണ്.

ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലിസ്, വാര്‍ഡ് ആര്‍ആര്‍റ്റി കളുടെ സേവനം നേടാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കൊവിഡ് രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലിസ്, ട്രഷറി, പെട്രോളിയം, എല്‍ പി ജി പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാന ദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.മുഴുവന്‍ വാര്‍ഡുതല ജാഗ്രതാ സമിതികളും അടിയന്തിരമായി കൊവിഡ നിര്‍വ്യാപന,നിരീക്ഷണ നടപടികള്‍ സ്വീകരിക്കണം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188,269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു 

Tags:    

Similar News