ആലപ്പുഴ ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ്
106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.161 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 79292 പേര്‍ഇതുവരെ രോഗ മുക്തരായി.1792 പേര്‍ ചികില്‍സയില്‍ ഉണ്ട്.
ഇന്ന് ആലപ്പുഴ ജില്ലയില്‍ നടന്ന കൊവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ 1180 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു . ആരോഗ്യപ്രവര്‍ത്തകര്‍ -ഒന്നാമത്തെ ഡോസ് -24,രണ്ടാമത്തെ ഡോസ് -3,പോളിങ് ഉദ്യോഗസ്ഥര്‍ -145,60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ -978,45വയസിനു മുകളില്‍ പ്രായമുള്ളവര്‍ -30 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.