ആലപ്പുഴ ജില്ലയില്‍ ഇന്ന് 1172 പേര്‍ക്ക് കൊവിഡ്;487 പേര്‍ക്ക് രോഗമുക്തി
1155 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒമ്പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 1155 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒമ്പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും ഏഴു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 487 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 84,174 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 7,116 പേര്‍ ചികില്‍യില്‍ ഉണ്ട്.
കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു
തകഴി വാര്‍ഡ് 13, പുറക്കാട് വാര്‍ഡ് 6 പീടികച്ചിറ പാലം മുതല്‍ വടക്കോട്ടുള്ള പ്രദേശം, ചേന്നംപള്ളിപ്പുറം വാര്‍ഡ് 5 മാവിന്‍ചുവട് കിഴക്കുവശം, കാര്‍ഗില്‍ ജംഗ്ഷന്‍ കിഴക്കുവശം, പട്ടാര്യസമാജം സ്‌കൂള്‍ കിഴക്കുവശം. പടിഞ്ഞാറ് റോഡ് ഉള്‍പ്പെടുന്ന പ്രദേശം, ചേര്‍ത്തല സൗത്ത് വാര്‍ഡ് 5 കോലത്തുകവല, പൂച്ചമുക്ക് വരെ പഞ്ചായത്ത് റോഡിന്റെ പടിഞ്ഞാറ് വശം. പൂച്ചക്ക് പട്ടശ്ശേരി, ചമ്പക്കാട് അറവുകാട്, പി ഡബ്‌ള്യു ഡി റോഡിന് കിഴക്ക് ഉള്‍പ്പെടുന്ന പ്രദേശം, മാരാരിക്കുളം നോര്‍ത്ത് വാര്‍ഡ് 13, വെളിയനാട് വാര്‍ഡ് 4 കുമരംകരി എന്നീ പ്രദേശങ്ങള്‍ കണ്ടെയ്‌ന്മെന്റ് സോണാക്കി.