ആലപ്പുഴയില്‍ ഇന്ന് 120 പേര്‍ക്ക് കൊവിഡ് ;59 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല 24 പേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 20 പേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്. 19 പേര്‍ ഇന്ന് രോഗമുക്തരായി

Update: 2020-07-22 12:58 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല24 പേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 20 പേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്. 19 പേര്‍ ഇന്ന് രോഗമുക്തരായി. ഡല്‍ഹിയില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശി, കുവൈറ്റില്‍ നിന്നും എത്തിയ രണ്ട് ഭരണിക്കാവ് സ്വദേശികള്‍ , ഷാര്‍ജയില്‍ നിന്നും എത്തിയ രാമങ്കരി സ്വദേശിനി, തമിഴ്നാട്ടില്‍ നിന്നെത്തിയ എരമല്ലൂര്‍ സ്വദേശിനി, ദുബായില്‍ നിന്നെത്തിയ മാരാരിക്കുളം സ്വദേശി, ഛത്തീസ്ഗഡില്‍ നിന്നുമെത്തിയ ചേര്‍ത്തല സ്വദേശി, മുംബൈയില്‍ നിന്നും എത്തിയ കാര്‍ത്തികപ്പള്ളി സ്വദേശിനി, ഹൈദരാബാദില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശി, യുഎഇയില്‍ നിന്നും എത്തിയ മാരാരിക്കുളം സ്വദേശി, ദുബായില്‍ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി, മുംബൈയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന് കായംകുളം സ്വദേശികള്‍ 2 പള്ളിത്തോട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി ഒരു എഴുപുന്ന സ്വദേശി എന്നിവരാണ് ഇന്ന് രോഗവിമുക്തരായത്.കൂടാതെ എറണാകുളം ജില്ലയില്‍ ചികില്‍സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ചികില്‍സയിലായിരുന്ന ഒരാളും രോഗമുക്തരായിട്ടുണ്ട്

Tags:    

Similar News