ആലപ്പുഴ ജില്ലയില്‍ ഇന്ന് 1256 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.83 %
1229 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1256 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1229 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.20.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയില്‍ ഇന്ന്
1270 പേര്‍ രോഗമുക്തരായി. നിലവില്‍ 9889 പേര്‍ ചികില്‍സയിലും 21189 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 6027 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു.
ഇതുവരെ നല്‍കിയത് 2105973 ഡോസ് വാക്‌സിന്‍
ജില്ലയില്‍ ഇതുവരെ 2105973 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. 1479220 പേര്‍ ആദ്യ ഡോസും 626753 പേര്‍ രണ്ടു ഡോഡുകളും സ്വീകരിച്ചു. 37000 ഡോസ് വാസ്‌കിന്‍ കൂടി സ്‌റ്റോക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.