ആലപ്പുഴ ജില്ലയില്‍ 1319 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19%

1289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2021-08-19 12:43 GMT

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 1319 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15.19 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 821 പേര്‍ രോഗമുക്തരായി. ആകെ 235829 പേര്‍ രോഗമുക്തരായി. 9952 പേര്‍ ചികിത്സയിലുണ്ട്.

259 പേര്‍ കൊവിഡ് ആശുപത്രികളിലും 1887 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 6129 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 222 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1493 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1435 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20675 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8678 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

Tags:    

Similar News