ആലപ്പുഴ ജില്ലയില്‍ 1435 പേര്‍ക്ക് കൊവിഡ് ; ടിപിആര്‍ 14.85%

ജില്ലയില്‍ 1909 പേര്‍ രോഗമുക്തരായി.ഇന്ന് 1406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-09-07 12:39 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1435 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഇന്ന് 1406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്ന് 1909 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 260069 പേര്‍ രോഗമുക്തരായി.

14871 പേര്‍ ചികില്‍സയിലുണ്ട്. 255 പേര്‍ കൊവിഡ് ആശുപത്രികളിലും 2349 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 10748 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 189 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1867 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1534 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28315 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9659 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

Tags:    

Similar News