ആലപ്പുഴ ജില്ലയില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് ; 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് പേര്‍ വിദേശത്തുനിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 67 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് പേര്‍ വിദേശത്തുനിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.കൃഷ്ണപുരം സ്വദേശികള്‍-2,ആലപ്പുഴ സ്വദേശികള്‍-11,അമ്പലപ്പുഴ സ്വദേശികള്‍-11, കടക്കരപ്പള്ളി സ്വദേശികള്‍-7,പുറക്കാട് സ്വദേശികള്‍-22,തൈക്കാട്ടുശ്ശേരി സ്വദേശികള്‍-2,ചെട്ടിക്കാട് സ്വദേശികള്‍-4,ആറാട്ടുപുഴ സ്വദേശികള്‍-2,അരൂര്‍ സ്വദേശികള്‍-3,കുത്തിയതോട് സ്വദേശികള്‍-12,കായംകുളം സ്വദേശികള്‍-7,പാണാവള്ളി സ്വദേശി-1,മുളക്കുഴ സ്വദേശി-1,വയലാര്‍ സ്വദേശികള്‍-5,കലവൂര്‍ സ്വദേശി-1, തുമ്പോളി സ്വദേശികള്‍-8,ചേര്‍ത്തല തെക്ക് സ്വദേശികള്‍-2,ചെമ്പും പുറം സ്വദേശികള്‍-5,ചെങ്ങന്നൂര്‍ സ്വദേശികള്‍-2,തുറവൂര്‍ സ്വദേശി-1,കരുവാറ്റ സ്വദേശികള്‍-2,ആറാട്ടുപുഴ സ്വദേശികള്‍-2,ഹരിപ്പാട് സ്വദേശി-1 പത്തിയൂര്‍ സ്വദേശി-1,ചേര്‍ത്തല സ്വദേശികള്‍-2,കോടംതുരുത്ത് സ്വദേശികള്‍-2,അരൂക്കുറ്റി സ്വദേശി-1 കൈനകരി സ്വദേശികള്‍-2,പുല്‍പ്പള്ളി സ്വദേശി-1,കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കൈനകരി സ്വദേശിയുടെ ഉറവിടം വ്യക്തമല്ല.
വിദേശത്തു നിന്ന് വന്നവര്‍
1. യുഎഇ യില്‍ നിന്നെത്തിയ 49 കേസുള്ള വെണ്‍മണി സ്വദേശി
2. യുഎഇയില്‍ നിന്ന് വന്ന 52 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
3. യുഎഇയില്‍ നിന്ന് വന്ന 33 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി
4. യുഎഇയില്‍ നിന്ന് 35 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
5.ഖത്തറില്‍ നിന്നെത്തിയ 29 വയസ്സുള്ള തുറവൂര്‍ സ്വദേശി
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1. ലഡാക്കില്‍ നിന്ന് വന്ന 44 വയസ്സുള്ള മാവേലിക്കര സ്വദേശി
2. വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന 25 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി
3. ഡല്‍ഹിയില്‍ നിന്നെത്തിയ 26 വയസ്സുള്ള കുറത്തികാട് സ്വദേശിനി
4. 26 വയസ്സുള്ള തമിഴ്‌നാട് സ്വദേശി
5. രാജസ്ഥാനില്‍ നിന്ന് വന്ന മുഹമ്മ സ്വദേശിയായ ആണ്‍കുട്ടി
6. ഡല്‍ഹിയില്‍ നിന്ന് വന്ന 58 വയസുള്ള ചെന്നിത്തല സ്വദേശിനി
7. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 54 വയസ്സുള്ള മാവേലിക്കര സ്വദേശി
8. ഡല്‍ഹിയില്‍ നിന്നെത്തിയ 61 വയസ്സുള്ള മാവേലിക്കര സ്വദേശി
9. രാജസ്ഥാനില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശിനിയായ പെണ്‍കുട്ടി
10. 32 വയസ്സുള്ള തമിഴ്‌നാട് സ്വദേശി
11. ഡല്‍ഹിയില്‍ നിന്നു വന്ന 56 വയസ്സുള്ള മാവേലിക്കര സ്വദേശിനി
12. കര്‍ണാടകയില്‍ നിന്നെത്തിയ 26 വയസ്സുള്ള വെണ്‍മണി സ്വദേശി
13. നാഗാലാന്‍ഡില്‍ നിന്നെത്തിയ 48 വയസ്സുള്ള മാവേലിക്കര സ്വദേശി
14. തെലങ്കാനയില്‍ നിന്നുവന്ന 62 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
15. ഡല്‍ഹിയില്‍ നിന്ന് വന്ന കൊല്ലകടവ് സ്വദേശിയായ ആണ്‍കുട്ടി
16.രാജസ്ഥാനില്‍ നിന്നും വന്ന 23 വയസ്സുള്ള ആറാട്ടുപുഴ സ്വദേശിനി
17.ഗുജറാത്തില്‍ നിന്നും വന്ന 60 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി
18.തമിഴ്‌നാട് സ്വദേശിയായ 28 വയസ്സുകാരന്‍
19.തെലങ്കാനയില്‍ നിന്ന് വന്ന 23 വയസ്സുള്ള ചെറിയനാട് സ്വദേശി
20. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 40 വയസ്സുള്ള ചെറിയനാട് സ്വദേശി
21-22. രാജസ്ഥാനില്‍ നിന്ന് എത്തിയ25 ഉം 20 ഉം വയസ്സുള്ള മുഹമ്മ സ്വദേശിനികള്‍
23.ബിഹാറില്‍ നിന്ന് വന്ന 36 വയസ്സുള്ള നൂറനാട് സ്വദേശി
24.രാജസ്ഥാനില്‍ നിന്ന് 54 വയസ്സുള്ള മുഹമ്മ സ്വദേശിനി
25. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 33 വയസ്സുള്ള കുറത്തിക്കാട് സ്വദേശി
ജില്ലയില്‍ ഇന്ന് 67 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ.6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 2 പേര്‍ വിദേശത്തുനിന്ന് വന്നവരുമാണ്.ആകെ 1864 ചികിത്സയിലുണ്ട്. 2280 പേര്‍ രോഗ മുക്തരായി.