ആലപ്പുഴ ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കൊവിഡ്

148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.146 പേര്‍ക്ക് ഇന്ന് രോഗമുക്തി

Update: 2020-09-12 14:33 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നാല് പേര്‍ വിദേശത്ത് നിന്നും പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 10, അമ്പലപ്പുഴ 7, ആറാട്ടുപുഴ 22, അരൂര്‍ ഒന്ന്, ബുധനൂര്‍ ഒന്ന് , ചെമ്പുംപുറം ഒന്ന്, ചേര്‍ത്തല തെക്ക് 4, ചെട്ടികുളങ്ങര ഒന്ന്, ചെന്നിത്തല ഒന്ന്, എടത്വ 2, കരുവാറ്റ 4, കൃഷ്ണപുരം 8, കണ്ടല്ലൂര്‍ ഒന്ന് , കായംകുളം 8, കാവാലം ഒന്ന്, മാരാരിക്കുളം വടക്ക് 3, മുളക്കുഴ 8, മാവേലിക്കര 4, മാന്നാര്‍ ഒന്ന്, പാലമേല്‍ ഒന്ന്, പുറക്കാട് 14, പുന്നപ്ര തെക്ക് 25, പത്തിയൂര്‍ രണ്ട്, പാണാവള്ളി ഒന്ന്, പുലിയൂര്‍ ഒന്ന്, തഴക്കര ഒന്ന്, തൃക്കുന്നപ്പുഴ ഒന്ന്, തൈക്കാട്ടുശ്ശേരി 4, തണ്ണീര്‍മുക്കം ഒന്ന് തുറവൂര്‍ 6 ., താമരക്കുളം ഒന്ന്, തകഴി1 , വെണ്മണി 1.

വിദേശത്തുനിന്നും എത്തിയവര്‍

ഖത്തറില്‍ നിന്നും എത്തിയ പുറക്കാട് സ്വദേശി, മസ്‌കറ്റില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, സൗദിയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശി, ദുബായില്‍ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍

ബാംഗ്ലൂരില്‍ നിന്നും എത്തിയ തെക്കേക്കര , വെണ്‍മണി സ്വദേശികള്‍, ഒഡീഷയില്‍ നിന്നും എത്തിയ വെണ്‍മണി സ്വദേശി, ഹൈദരാബാദില്‍ നിന്നും എത്തിയ വെണ്‍മണി സ്വദേശി, നാഗാലാന്‍ഡില്‍ നിന്നുമെത്തിയ നാല് കൃഷ്ണപുരം സ്വദേശികള്‍, ഹൈദരാബാദില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി, കാശ്മീരില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി.

146 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5714 പേര്‍ രോഗമുക്തരായി . 1944 പേര്‍ ചികില്‍സയിലുണ്ട്. 

Tags:    

Similar News