ആലപ്പുഴ ജില്ലയില്‍ 1926 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.18 %

1847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 61 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-01-20 13:35 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 1926 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 34.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 61 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 437 പേര്‍ രോഗമുക്തരായി. നിലവില്‍ 7255 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News