ആലപ്പുഴയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ്;ആറു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണെന്നും അധികൃതര്‍ അറിയിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണെന്നും അധികൃതര്‍ അറിയിച്ചു. ഐടിബിപി നൂറനാട് ക്യാംപിലെ മൂന്ന് ഉദ്യോഗസ്ഥര്‍.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികില്‍സയിലുള്ള എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 43 വയസ്സുള്ള വയലാര്‍ സ്വദേശിനി, 49 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 21 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 49വയസുള്ള കുത്തിയതോട് സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കായംകുളം സ്വദേശിയായ ആണ്‍കുട്ടി,ചെല്ലാനം മല്‍സ്യബന്ധന ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 20 വയസ്സുള്ള തുറവൂര്‍ സ്വദേശി എന്നിവരെക്കൂടാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനിയുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസ്സുള്ള ആലപ്പുഴ സ്വദേശി, തമിഴ്നാട്ടില്‍നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്നു 50 വയസ്സുള്ള ആലപ്പുഴ സ്വദേശി, ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 25 വയസ്സുള്ള ആലപ്പുഴ സ്വദേശി,ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന അമ്പത്തി മൂന്ന് വയസ്സുള്ള ആലപ്പുഴ സ്വദേശി,ഒമാനില്‍ നിന്നും ജൂണ്‍ 22ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള കായംകുളം സ്വദേശി, ഒമാനില്‍ നിന്നും ജൂണ്‍ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 33 വയസ്സുള്ള കായംകുളം സ്വദേശി, ഷാര്‍ജയില്‍ നിന്നും ജൂണ്‍ 28ന് എത്തി നിരീക്ഷണത്തിലായിരുന്നു 24 വയസ്സുള്ള ആര്യാട് സ്വദേശി, അബുദാബിയില്‍ നിന്നും ജൂണ്‍ 27ന് എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസ്സുള്ള എഴുപുന്ന സ്വദേശി, കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ചേര്‍ത്തല സ്വദേശി, ദോഹയില്‍ നിന്ന് എത്തി ലക്ഷങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോജില്‍ ചികില്‍സയിലുള്ള 33 വയസ്സുള്ള പാണ്ടനാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി.കുവൈറ്റില്‍ നിന്നെത്തി ചികില്‍സയിലായിരുന്ന രണ്ട് കായംകുളം സ്വദേശികള്‍, കുവൈറ്റില്‍ നിന്ന് എത്തിയ വയലാര്‍, പുന്നപ്ര, വെളിയനാട് സ്വദേശികള്‍, ദുബായില്‍ നിന്നെത്തിയ കാവാലം സ്വദേശി,ചെന്നൈയില്‍ നിന്ന് എത്തി കൊല്ലത്ത് ചികില്‍സയിലായിരുന്ന കണ്ടല്ലൂര്‍ സ്വദേശിനി,ഡല്‍ഹിയില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി,ഹിമാചല്‍ പ്രദേശില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി,റിയാദില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശിനി,സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ എഴുപുന്ന, ചെങ്ങന്നൂര്‍ സ്വദേശികള്‍ എന്നിവരെക്കൂടാതെ കോട്ടയത്ത് ചികില്‍സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയുടെ പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. 550പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.286പേര്‍ രോഗമുക്തരായി. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ 21 പേരെ പ്രവേശിപ്പിച്ചു.ആറുപേരെ നിരീക്ഷണത്തില്‍നിന്ന് ഇന്ന്ഒഴിവാക്കി.ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 472 പേരെ ഇന്ന് ഒഴിവാക്കി.623 പേര്‍ക്ക് ഇന്ന് പുതുതായി ക്വാറന്റൈന്‍ നിര്‍ദേശിച്ചു. 6541 പേരാണ് ആകെ ക്വാറന്റൈനില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്നുവരെ 10163 പേര്‍ സാമ്പിള്‍ പരിശോധനയ്ക്ക്വിധേയരായി.ഇന്ന് ഫലം വന്ന സാമ്പിളുകള്‍ 126 ഉം ഇന്ന് പരിശോധനയ്ക്ക് അയച്ചത് 83 സാമ്പിളുകളുമാണ്