ആലപ്പുഴ ജില്ലയില്‍ ഇന്ന് 2224 പേര്‍ക്ക് കൊവിഡ്;933 പേര്‍ക്ക് രോഗമുക്തി
2208 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തു നിന്നും 13 പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 2208 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തു നിന്നും 13 പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.ഇന്ന് 933 പേരുടെ പരിശോധനഫലം നെഗറ്റീവായി. ആകെ 90,360 പേര്‍ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി. 15,833 പേര്‍ ചികിത്സയിലുണ്ട്.
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു. മാസ്‌ക് കൃത്യമായി ധരിക്കണം, സാമൂഹിക അകലം പാലിക്കാനും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. കൂട്ടംകൂടല്‍ രോഗവ്യാപനത്തിന് വഴിവെയ്ക്കുന്നതിനാല്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഒമ്പത് സെക്ടറല്‍ മജിസ്ട്രേറ്റുമാരെക്കൂടി ജില്ലാ കലക്ടര്‍ നിയോഗിച്ചു. എല്ലാ നഗരസഭകളിലും മാര്‍ക്കറ്റുകളില്‍ കര്‍ശന പരിശോധനയ്ക്കായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ഉത്തരവാദിത്തം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ വിവിധ നിയമങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കും. പോലിസിന്റെ സേവനവും ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്.