എറണാകുളം ജില്ലയില്‍ ഇന്ന് 2315 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.43 %
2268 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.43 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2268 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 75,കളമശ്ശേരി 66,കുട്ടമ്പുഴ 56,തൃപ്പൂണിത്തുറ 55,മഞ്ഞപ്ര 55,അശമന്നൂര്‍ 51,നോര്‍ത്തുപറവൂര്‍ 49,കവളങ്ങാട് 47
,കോതമംഗലം 47,പായിപ്ര 47,നെല്ലിക്കുഴി 46,വടക്കേക്കര 46,വെങ്ങോല 41,ചിറ്റാറ്റുകര 40,കുമ്പളങ്ങി 39,മഴുവന്നൂര്‍ 37,
തിരുവാണിയൂര്‍ 36,പിറവം 35,നായരമ്പലം 34,എടത്തല 32,ചെല്ലാനം 31,വടവുകോട് 31,കരുമാലൂര്‍ 30,പെരുമ്പാവൂര്‍ 29,
ഇടപ്പള്ളി 28,കടവന്ത്ര 27,നെടുമ്പാശ്ശേരി 26,പള്ളിപ്പുറം 26,ഐക്കാരനാട് 25,കിഴക്കമ്പലം 25,കുഴിപ്പള്ളി 25,പാലാരിവട്ടം 25,
മണീട് 25,ആലുവ 24,ആലങ്ങാട് 23,ഏഴിക്കര 23,പൂതൃക്ക 23,ഫോര്‍ട്ട് കൊച്ചി 23,അങ്കമാലി 22,കോട്ടുവള്ളി 22,അയ്യമ്പുഴ 20,
കൂവപ്പടി 20,പാറക്കടവ് 20,മലയാറ്റൂര്‍ നീലീശ്വരം 20,ചേന്ദമംഗലം 19,വാളകം 19,കാലടി 18
,തമ്മനം 18,പിണ്ടിമന 18,മരട് 18,വാഴക്കുളം 18,രായമംഗലം 17,ഒക്കല്‍ 16,കടുങ്ങല്ലൂര്‍ 16,മൂവാറ്റുപുഴ 16,ആവോലി 15,
ഉദയംപേരൂര്‍ 15,കുന്നുകര 15,ചെങ്ങമനാട് 15,എടക്കാട്ടുവയല്‍ 14,കുമ്പളം 14,പള്ളുരുത്തി 14,മുടക്കുഴ 14,കീരംപാറ 13,
കോട്ടപ്പടി 13,ചേരാനല്ലൂര്‍ 13,പല്ലാരിമംഗലം 13,കറുകുറ്റി 12,ചൂര്‍ണ്ണിക്കര 12,പാമ്പാകുട 12,എളമക്കര 11,ഏലൂര്‍ 11,കുന്നത്തുനാട് 11,പുത്തന്‍വേലിക്കര 11
,മുണ്ടംവേലി 11,മൂക്കന്നൂര്‍ 11,ആരക്കുഴ 10,തോപ്പുംപടി 10,മുളന്തുരുത്തി 10,വടുതല 10,ആയവന 9,ഞാറക്കല്‍ 9,തുറവൂര്‍ 9,
മട്ടാഞ്ചേരി 9,വേങ്ങൂര്‍ 9,ആമ്പല്ലൂര്‍ 8,കലൂര്‍ 8,പോത്താനിക്കാട് 8,വാരപ്പെട്ടി 8,എറണാകുളം നോര്‍ത്ത് 7,കൂത്താട്ടുകുളം 7,
വരാപ്പുഴ 7,ഇടക്കൊച്ചി 6,എളംകുന്നപ്പുഴ 6,ചോറ്റാനിക്കര 6,പച്ചാളം 6,പൈങ്ങോട്ടൂര്‍ 6,മഞ്ഞള്ളൂര്‍ 6,മാറാടി 6,വെണ്ണല 6,
വൈറ്റില 6,എടവനക്കാട് 5,എറണാകുളം സൗത്ത് 5,കാഞ്ഞൂര്‍ 5,കീഴ്മാട് 5,പനമ്പള്ളി നഗര്‍ 5,രാമമംഗലം 5,
ഇതര സംസ്ഥാന തൊഴിലാളി 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ കടമക്കുടി, ചളിക്കവട്ടം,
തേവര, പാലക്കുഴ, മുളവുകാട്, ശ്രീമൂലനഗരം, കല്ലൂര്‍ക്കാട്, ഇലഞ്ഞി, കരുവേലിപ്പടി, പനയപ്പിള്ളി, പെരുമ്പടപ്പ്,
അയ്യപ്പന്‍കാവ്, എളംകുളം, തിരുമാറാടി, പോണേക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2477 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3637 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 3199 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43028 ആണ്. ഇന്ന് 174 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 153 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.26922 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 76,
ജി എച്ച് മൂവാറ്റുപുഴ 28,ജി എച്ച് എറണാകുളം 40,,ഡി എച്ച് ആലുവ 61,പള്ളുരുത്തി താലൂക്ക് ആശുപത്രി 17
,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 22,അങ്കമാലി താലൂക്ക് ആശുപത്രി 27,പിറവം താലൂക്ക് ആശുപത്രി 30
,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 205,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1293,എഫ് എല്‍ റ്റി സി കള്‍ 390,
എസ് എല്‍ റ്റി സി കള്‍ 376,ഡോമിസിലറി കെയര്‍ സെന്റെര്‍ 939,വീടുകള്‍ 21070 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16038 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.