ആലപ്പുഴ ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്
213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാല് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
ആറാട്ടുപുഴ 13, എരമല്ലിക്കര 1, ഹരിപ്പാട് ഒന്‍പത്, മാന്നാര്‍ 6, പുറക്കാട് 55, പട്ടണക്കാട് 4, കായംകുളം 9, ചുനക്കര ഒന്ന്, പള്ളിപ്പുറം 7, ചേര്‍ത്തല തെക്ക് 7, ആലപ്പുഴ 30, മുളക്കുഴ രണ്ട്, തലവടി ഒന്ന്, അരൂര്‍ 3 തണ്ണീര്‍മുക്കം 7 അമ്പലപ്പുഴ 8 പുന്നപ്ര തെക്ക് 6, മാവേലിക്കര 2 ആര്യാട് 5 നീലംപേരൂര്‍ മൂന്ന്, എടത്വ 2, ചേപ്പാട് 3 ചെങ്ങന്നൂര്‍ 2 താമരക്കുളം 3, പുന്നപ്ര വടക്ക് ഒന്ന് വെളിയനാട് ഒന്ന് കാര്‍ത്തികപ്പള്ളി ഒന്ന്, അരൂക്കുറ്റി 5 പത്തിയൂര്‍ ഒന്ന് നൂറനാട് ഒന്ന്, ആല 1 ചേര്‍ത്തല 5 വയലാര്‍ 1, കടക്കരപ്പള്ളി നാല്, മണ്ണഞ്ചേരി ഒന്ന്, ചെന്നിത്തല ഒന്ന്, എഴുപുന്ന ഒന്ന്.
വിദേശത്തുനിന്നും എത്തിയവര്‍
ഒമാനില്‍ നിന്നെത്തിയ കായംകുളം സ്വദേശി, സൗദിയില്‍ നിന്നെത്തിയ എടത്വ സ്വദേശി, ഖത്തറില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ പുറക്കാട് സ്വദേശി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍-
ബാംഗ്ലൂരില്‍ നിന്നും എത്തിയ കുറത്തികാട് സ്വദേശിനി , തെങ്കാശിയില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശി, ബീഹാറില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി, തെങ്കാശിയില്‍ നിന്നും എത്തിയമാവേലിക്കര സ്വദേശിനി, സിക്കിമില്‍ നിന്നെത്തിയ കരൂര്‍ സ്വദേശി, മധ്യപ്രദേശില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബൈയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, ഇന്‍ഡോറില്‍ നിന്നെത്തിയ പുഴക്കര സ്വദേശി, ബീഹാറില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശി,12 തമിഴ്‌നാട് സ്വദേശികള്‍.
ഇന്ന് 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5282 പേര്‍ രോഗം മുക്തരായി. ആകെ 1746 പേര്‍ ചികിത്സയിലുണ്ട്.