ആലപ്പുഴ ജില്ലയില്‍ 249 പേര്‍ക്ക് കൊവിഡ്
239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നാലുപേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ 54, അരൂര്‍ രണ്ട്, അരൂക്കുറ്റി 4, ആര്യാട് 3, അമ്പലപ്പുഴ ഒന്ന് , ആറാട്ടുപുഴ 7 , ഭരണിക്കാവ് 4, ചേര്‍ത്തല 4 , ചേര്‍ത്തല തെക്ക് രണ്ട്, ചെട്ടികുളങ്ങര ഒന്ന്, ചെറിയനാട് ഒന്ന്, ചിങ്ങോലി 3, എടത്വ രണ്ട്, ഹരിപ്പാട് 11, കുമാരപുരം രണ്ട് , കാര്‍ത്തികപ്പള്ളി ഒന്ന്, കായംകുളം 9 , കടക്കരപ്പള്ളി രണ്ട്, കൃഷ്ണപുരം 3, കാവാലം 3 , കരുവാറ്റ ഒന്ന്, കണ്ടല്ലൂര്‍ ഒന്ന്, കൈനകരി ഒന്ന്, മാന്നാര്‍ ഒന്ന്, മാവേലിക്കര രണ്ട്, മുഹമ്മ ഒന്ന്, മുതുകുളം ഒന്ന്, മാരാരിക്കുളം രണ്ട്, മണ്ണഞ്ചേരി രണ്ട്, നൂറനാട് 4, നെടുമുടി 33, പാണാവള്ളി 16 പുലിയൂര്‍ 17, പള്ളിപ്പുറം 2 , പെരുമ്പളം 8, പള്ളിപ്പാട് ഒന്ന് , പുന്നപ്ര രണ്ട്, പാലമേല്‍ രണ്ട്, തൃക്കുന്നപ്പുഴ രണ്ട് , തൈക്കാട്ടുശ്ശേരി ഒന്ന്, തണ്ണീര്‍മുക്കം 1, തകഴി ഒന്ന്, താമരക്കുളം 8, വെളിയനാട് 10.
വിദേശത്തുനിന്നും എത്തിയവര്‍
ഒരു പുലിയൂര്‍ സ്വദേശിയും 3 താമരക്കുളം സ്വദേശികളും
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
രണ്ടു പുലിയൂര്‍ സ്വദേശികളും ഒരു ചമ്പക്കുളം, താമരക്കുളം സ്വദേശികളും
349 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9103പേര്‍ രോഗമുക്തരായി. 3942പേര്‍ ചികിത്സയിലുണ്ട്.