ആലപ്പുഴ ജില്ലയില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ്

248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-01 13:55 GMT

കൊച്ചി:ആലപ്പുഴ ജില്ലയില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.493 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 64514 പേര്‍ ജില്ലയില്‍ രോഗ മുക്തരായി.4371 പേര്‍ ചികില്‍സയില്‍ ഉണ്ട്.

ജില്ലയില്‍ 23 കേന്ദ്രങ്ങളിലായി 1566 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ നല്‍കി.ആശുപത്രി ആലപ്പുഴ -73,മെഡിക്കല്‍ കോളജ് ആശുപത്രി -200,ജനറല്‍ ആശുപത്രി ആലപ്പുഴ -150,,കായംകുളം -102,ചേര്‍ത്തല -69,ഹരിപ്പാട് -67,എടത്വ -71,മുഹമ്മ -78,എസ് എച്ച് ചേര്‍ത്തല -68,അമ്പലപ്പുഴ -194,ചുനക്കര -94,തുറവൂര്‍ -89,അരൂര്‍ -58,തൃക്കുന്നപ്പുഴ -57,മുതുകുളം -65,പുളിങ്കുന്ന് -53,പാണാവള്ളി -13,ചെങ്ങന്നൂര്‍ -24,മാവേലിക്കര -41 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News