ആലപ്പുഴ ജില്ലയില്‍ ഇന്ന് 274പേര്‍ക്ക് കൊവിഡ്
259പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 146 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 274പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. .259പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അഞ്ചുപേര്‍വിദേശത്തു നിന്നും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്
വിദേശത്തുനിന്നും എത്തിയ രണ്ട് കായംകുളം സ്വദേശികള്‍, ഒരു ചെട്ടികാട് , ചേപ്പാട് , ആലപ്പുഴ സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ രണ്ടു മുളക്കുഴ, രണ്ടു കൃഷ്ണപുരം സ്വദേശികള്‍, ഒരു ചേപ്പാട്, നൂറനാട് ,കായംകുളം ,ചേര്‍ത്തല ,എണ്ണക്കാട് സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ -17, ആറാട്ടുപുഴ -30, അമ്പലപ്പുഴ തെക്ക് -34, അമ്പലപ്പുഴ വടക്ക് -9, ഭരണിക്കാവ് -3, ചമ്പക്കുളം -4, ചേര്‍ത്തല -3, ചെറിയനാട് -8, ചെട്ടികുളങ്ങര -2 ,ചേപ്പാട് -1, ചിങ്ങോലി -2, ചെന്നിത്തല -2, ചേര്‍ത്തല തെക്ക് -1, ചെട്ടികാട് -4, ചുനക്കര -1, എടത്വ -1, എഴുപുന്ന -3, ഹരിപ്പാട് -3, കൃഷ്ണപുരം -1, കഞ്ഞിക്കുഴി -1, കായംകുളം -25, കാര്‍ത്തികപ്പള്ളി -3, കടക്കരപ്പള്ളി -21, കുമാരപുരം -5, കണ്ടല്ലൂര്‍ -3, കാവാലം -1, കോടംതുരുത് -3, മാന്നാര്‍ -21 ,മണ്ണഞ്ചേരി -2, മാരാരിക്കുളം വടക്ക് -2, മുളക്കുഴ -3, നൂറനാട് -2, പത്തിയൂര്‍ -6, പാലമേല്‍ -2, പാണാവള്ളി -6, പള്ളിപ്പുറം -1,പുന്നപ്ര വടക്ക് -1, പുന്നപ്ര തെക്ക് -1, തണ്ണീര്‍മുക്കം -3, താമരക്കുളം -9, തഴക്കര -1, തൃക്കുന്നപ്പുഴ -4, വയലാര്‍ -4.
ഇന്ന് 146 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി .ആകെ 6654 രോഗമുക്തരായി. 2665 പേര്‍ ചികിത്സയില്‍ ഉണ്ട്.