ആലപ്പുഴയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; 20 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

ഏഴ് പേര്‍ വിദേശത്തു നിന്നും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി

Update: 2020-08-10 13:01 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 30 േപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.20പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഏഴ് പേര്‍ വിദേശത്തു നിന്നും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.കൃഷ്ണപുരം സ്വദേശിയായ ആണ്‍കുട്ടി,21 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,60 വയസ്സുള്ള പുന്നപ്ര സ്വദേശിനി,63 വയസ്സുള്ള പുന്നപ്ര സ്വദേശി,22 വയസ്സുള്ള പുന്നപ്ര സ്വദേശി,20,23 വയസ്സുള്ള രണ്ട്പുറക്കാട് സ്വദേശിനികള്‍,പട്ടണക്കാട് സ്വദേശികളായ അമ്പത്തി മൂന്ന് വയസ്സുള്ള പുരുഷനും 42 വയസുള്ള സ്ത്രീയും,പട്ടണക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, 27 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി,44 വയസ്സുള്ള ആലപ്പുഴ സ്വദേശി,കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി,ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി,30വയസുള്ള വെച്ചൂര്‍ സ്വദേശി57 വയസ്സുള്ള ചേര്‍ത്തല സ്വദേശി,ഹരിപ്പാട് സ്വദേശികളായ പെണ്‍കുട്ടി,54,45വയസുള്ള രണ്ട്പുരുഷന്മാര്‍ ,53വയസുള്ള ഒരു സ്ത്രീ എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സൗദിയില്‍ നിന്നും എത്തിയ 35 വയസ്സുള്ള പുന്നപ്ര സ്വദേശി,ഷാര്‍ജയില്‍ നിന്നും എത്തിയ 44 വയസ്സുള്ള പുന്നപ്ര സ്വദേശി,യമനില്‍ നിന്നും എത്തിയ 44 വയസ്സുള്ള ചമ്പക്കുളം സ്വദേശിനി,കുവൈറ്റില്‍ നിന്നും എത്തിയ 54 വയസ്സുള്ള മങ്കൊമ്പ് സ്വദേശി,ബഹറിനില്‍ നിന്നും എത്തിയ 33 വയസ്സുള്ള ആലപ്പുഴ സ്വദേശി,യമനില്‍ നിന്നും എത്തിയ 38 വയസ്സുള്ള കണ്ടങ്കരി സ്വദേശി,ദുബായില്‍ നിന്നെത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചമ്പക്കുളം സ്വദേശി,നാഗ്പൂരില്‍ നിന്നും എത്തിയ 26 വയസ്സുള്ള ചമ്പക്കുളം സ്വദേശി,ചെന്നൈയില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി,ആസാമില്‍ നിന്നും എത്തിയ 29 വയസ്സുള്ള ആലപ്പുഴ സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ജില്ലയില്‍ ഇന്ന് 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 15 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 4 പേര്‍ വിദേശത്തുനിന്ന് എത്തിയവരും 4 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ആണ്. ആകെ 1098പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട് .1522പേര്‍ രോഗമുക്തരായി 

Tags:    

Similar News