ആലപ്പുഴ ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്

313 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-08 13:50 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 313 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 467 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി.

ആകെ 67118 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 4439 പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ 10 കേന്ദ്രങ്ങളിലായി 259 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് വാക്സിനേഷന്‍ നല്‍കി.ചുനക്കര -11,ജനറല്‍ ആശുപത്രി ആലപ്പുഴ -13,ഡബ്ല്യു ആന്റ് സി ആലപ്പുഴ -5,മെഡിക്കല്‍ കോളജ് ആശുപത്രി -37,കുറത്തികാട് -77,ചെങ്ങന്നൂര്‍ -12,അമ്പലപ്പുഴ -12,കായംകുളം -35,ഹരിപ്പാട് -57 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News