ആലപ്പുഴ ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കൊവിഡ്; നാളെ മുതല്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് മാസ് ഡ്രൈവ്
340 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 340 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.117 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 82370 പേര്‍ ഇതുവരെ രോഗ മുക്തരായി.3244പേര്‍ ചികില്‍സയില്‍ ഉണ്ട്.
ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വെള്ളി, ശനി (16,17) ദിവസങ്ങളില്‍ കൊവിഡ് ടെസ്റ്റ് മാസ് ഡ്രൈവ് നടത്തും. ഈ ദിവസങ്ങളിലായി രണ്ടര ലക്ഷം കോവിഡ് പരിശോധന നടത്തുകയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയില്‍ മാസ് ഡ്രൈവ് നടത്തുന്നത്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ഉണ്ടാകും . ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും സന്ദര്‍ശകരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം.
കൊവിഡ് മുന്നണി പോരാളികള്‍, കൊവിഡ് വ്യാപനം വേഗത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലുള്ളവര്‍, കടകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ ഈ ദിവസങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയരായി രോഗമില്ലെന്ന് ഉറപ്പാക്കണം.
ആരോഗ്യ കേന്ദ്രങ്ങള്‍ക് പുറമെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 10 മൊബൈല്‍ ടീമുകളും പരിശോധനയ്ക്കായി രംഗത് ഉണ്ടാകും. ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മൊബൈല്‍ ടീമുകള്‍ പരിശോധന നടത്തും. ഇവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ സ്വയം സുരക്ഷിതനാകാനും മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നത് തടയാനും മാസ് ഡ്രൈവിലൂടെ സാധിക്കും.