ആലപ്പുഴയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ്; മൂന്നു മരണം കൊവിഡ് ബാധിച്ച്
മാരാരിക്കുളം കണ്ണശേരില്‍ ത്രേസ്യാമ്മ്(62), ചെങ്ങന്നൂരില്‍ താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി ദീനോലി(51),ചേര്‍ത്തല,പള്ളിത്തോട് കച്ചേടത്ത് പുഷ്‌കരി(80) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു മരണങ്ങളും റിപോര്‍ടു ചെയ്തു.ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്.മാരാരിക്കുളം കണ്ണശേരില്‍ ത്രേസ്യാമ്മ്(62), ചെങ്ങന്നൂരില്‍ താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി ദീനോലി(51),ചേര്‍ത്തല,പള്ളിത്തോട് കച്ചേടത്ത് പുഷ്‌കരി(80) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്.
ചെട്ടിക്കാട് ക്ലസ്റ്റര്‍ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂര്‍ സ്വദേശികള്‍,32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി,28 വയസ്സുള്ള എഴുപുന്ന സ്വദേശി,22 വയസ്സുള്ള പാണാവള്ളി സ്വദേശി,തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി,44 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി ,42വയസുള്ള തുറവൂര്‍ സ്വദേശി,40വയസുള്ള പട്ടണക്കാട് സ്വദേശി,ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നാല് കുത്തിയതോട് സ്വദേശികള്‍,47വയസുള്ള പട്ടണക്കാട് സ്വദേശി,48വയസുള്ള പട്ടണക്കാട് സ്വദേശി,32വയസുള്ള കുത്തിയതോട് സ്വദേശി,34വയസുള്ള പുന്നപ്ര സ്വദേശിനി,ആറ് പാണാവള്ളി സ്വദേശികള്‍ഒമ്പത് പള്ളിപ്പുറം സ്വദേശികള്‍,ഉറവിടം വ്യക്തമല്ലാത്ത 52വയസുള്ള പാലമേല്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ബഹറിനില്‍ നിന്നും എത്തിയ 52 വയസ്സുള്ള പാലമേല്‍ സ്വദേശി,ഹൈദരാബാദില്‍ നിന്നും എത്തിയ 54 വയസ്സുള്ള ദേവികുളങ്ങര സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ഇതില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്