ആലപ്പുഴ ജില്ലയില്‍ ഇന്ന് 360 പേര്‍ക്ക് കൊവിഡ്
355പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 360 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 355പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 299 പേരുടെ പരിശോധനാഫലംകൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 62524 പേരാണ് ഇതുവരെ രോഗ മുക്തരായത്.4358പേര്‍ ചികില്‍സയില്‍ ഉണ്ട്.
അതേ സമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കരുവാറ്റ രണ്ടാം വാര്‍ഡില്‍ പീലത്തിപറമ്പ് ഭാഗത്തിലെ 380 മുതല്‍ 410 വരെയുള്ള 10വീടുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് സെഷനുകളിലായി 194 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി .കുറത്തികാട് ,പാണ്ടനാട് ,മുതുകുളം ,തൃക്കുന്നപ്പുഴ ,എടത്വ എന്നീ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആലപ്പുഴ വനിത ശിശു ആശുപത്രിയിലും നാളെ മുതല്‍ വാക്സിനേഷന്‍ നല്‍കുന്നതാണ് .