ആലപ്പുഴ ജില്ലയില്‍ ഇന്ന് 367 പേര്‍ക്ക് കൊവിഡ്

349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇന്ന് 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Update: 2020-09-17 15:11 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . ആറുപേര്‍ വിദേശത്തു നിന്നും 10 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

വിദേശത്തു നിന്നും എത്തിയ രണ്ട് ആലപ്പുഴ സ്വദേശികള്‍, ചിങ്ങോലി, രാമങ്കരി, ചെന്നിത്തല, തലവടി സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരികരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 2 മുതുകുളം സ്വദേശികള്‍, വെണ്മണി, ചേര്‍ത്തല, കരുവാറ്റ ,ബുധനൂര്‍, ഹരിപ്പാട്, മാരാരിക്കുളം, ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

അമ്പലപ്പുഴ 16, ആര്യാട് 3, ആലപ്പുഴ 50 , ആറാട്ടുപുഴ 14, അരൂര്‍ ആറ്, അരൂക്കുറ്റി 11, ഭരണിക്കാവ് ഒന്ന്, ബുധനൂര്‍ 2, ചെറിയനാട് 6 , ചേര്‍ത്തല 2, ചേപ്പാട് 5, ചെട്ടികുളങ്ങര 2, ചേര്‍ത്തല തെക്ക് 15, ചെന്നിത്തല 1, ചെറുതന 9, ചെട്ടികാട് 7, ദേവികുളങ്ങര 3, എടത്വ 1, കായംകുളം 22, കരുവാറ്റ 3, കറ്റാനം മൂന്ന് ,കൃഷ്ണപുരം 8, കൈനകരി 3, കലവൂര്‍ ഒന്ന്, കുമാരപുരം ഒന്ന് , കുമ്പളം ഒന്ന്, മുതുകുളം 6, മാവേലിക്കര 4, മാരാരിക്കുളം വടക്ക് 1, മുട്ടാര്‍ 2, മണ്ണഞ്ചേരി 5, മാന്നാര്‍ 1, മുഹമ്മ ഒന്ന് , പാണ്ടനാട് മൂന്ന്, പൂച്ചാക്കല്‍ 2 ,പാമ്പാടി 1, പുന്നപ്ര തെക്ക് 79, പുറക്കാട് 4 പട്ടണക്കാട് 4, പത്തിയൂര്‍ ഒന്ന് , പാണാവള്ളി 5, പെരുമ്പളം ഒന്ന്, പുന്നപ്ര വടക്ക് 6, രാമങ്കരി 7 താമരക്കുളം 4, തൃക്കുന്നപ്പുഴ 13, തകഴി 3.

ഇന്ന് 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 6508പേര്‍ രോഗം മുക്തരായി. 2 537 പേര്‍ ചികിത്സയിലുണ്ട്. 

Tags:    

Similar News