ആലപ്പുഴ ജില്ലയില്‍ ഇന്ന് 381 പേര്‍ക്ക് കൊവിഡ്

361പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു.കൊവിഡ് മുന്നണി പോരാളികളായ 143 ഉദ്യോഗസ്ഥര്‍കൂടി ഇന്ന് വാക്സിന്‍ സ്വീകരിച്ചു.

Update: 2021-02-16 14:37 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 381 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 361പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ടു പേര്‍ വിദേശത്തു നിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.214 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 69942 പേര്‍ ജില്ലയില്‍ ഇന്ന് രോഗ മുക്തരായി.4668പേര്‍ ചികില്‍സയില്‍ ഉണ്ട്.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു .എട്ടു കേന്ദ്രങ്ങളിലായി 598 പേര്‍ക്ക് ഇന്ന് വാക്സിന്‍ നല്‍കി .മെഡിക്കല്‍ കോളേജ് ആശുപത്രി -81,ചേര്‍ത്തല -76,മാവേലിക്കര -75,ആലപ്പുഴ ജനറല്‍ ആശുപത്രി -86,ഹരിപ്പാട് -50,ചെട്ടികാട് -95 എന്നിങ്ങനെ കൂടാതെ ആറു കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണി പോരാളികളായ 143 ഉദ്യോഗസ്ഥര്‍കൂടി ഇന്ന് വാക്സിന്‍ സ്വീകരിച്ചു.കലവൂര്‍ -19,കുറത്തികാട് -39,പുറക്കാട് -19,മുതുകുളം -31,ചുനക്കര -20,എടത്വ -15 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News