ആലപ്പുഴ ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൊവിഡ്
392 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.392 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. 824പേരുടെ പരിശോധനാഫലം ഇന്ന് ജില്ലയില്‍ നെഗറ്റീവായി. ആകെ 35868പേര്‍ ഇതുവരെ രോഗ മുക്തരായി. 7797പേര്‍ ചികില്‍സയില്‍ ഉണ്ട്.
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
കൊവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (തെക്ക്-ഭജനമഠം, വടക്ക് -മഠത്തില്‍വെളി ഭാഗം, കിഴക്ക് -കോമളാലയം, പടിഞ്ഞാറ് -ലക്ഷ്മിഭവനം ) എന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന,തകഴി ഗ്രാമപഞ്ചായത്ത് 2, 8, 14 വാര്‍ഡുകള്‍, ചേര്‍ത്തല സൗത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20 എന്നിവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു