ആലപ്പുഴ ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൊവിഡ്
398 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 398 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ചു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. അഞ്ചു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .387 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 60724 പേര്‍ രോഗ മുക്തരായി.4285 പേര്‍ ചികില്‍സയില്‍ ഉണ്ട്.
ജില്ലയില്‍ ഒമ്പതു കേന്ദ്രങ്ങളിലായി ഇന്ന് 703 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി വാക്സിന്‍ നല്‍കി .മെഡിക്കല്‍ കോളജ് -100,ജനറല്‍ ആശുപത്രി ആലപ്പുഴ -76,ഇഒഇ തുറവൂര്‍ -80,താലൂക്ക് ആശുപത്രി ചേര്‍ത്തല -69,ഹരിപ്പാട് -65,ആര്‍എച്ച്ടിസി ചെട്ടികാട് -72,ജില്ലാആശുപത്രി മാവേലിക്കര -77,കായംകുളം -89,ചെങ്ങന്നൂര്‍ -75 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.