ആലപ്പുഴ ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കൊവിഡ്

403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-06 14:11 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ടു പേര്‍ വിദേശത്തു നിന്നും നിന്നും എത്തിയതാണ് 366പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 66394 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4478പേര്‍ ചികിത്സയില്‍ ഉണ്ട്.

ജില്ലയില്‍ 11 കേന്ദ്രങ്ങളിലായി 287 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് വാക്സിനേഷന്‍ നല്‍കി.ചുനക്കര -101,ജനറല്‍ ആശുപത്രി ആലപ്പുഴ -23,മുഹമ്മ -38,ഡബ്ല്യു ആന്റി സി ആലപ്പുഴ -13,മെഡിക്കല്‍ കോളജ് ആശുപത്രി -39,കുറത്തികാട് -22,ചെങ്ങന്നൂര്‍ -13,കായംകുളം -23,ചേര്‍ത്തല -15 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ നല്‍കിയത്.

Tags:    

Similar News